ഈ രോഗം ആര്‍ക്കും വരാം, രോഗമാണ് ശത്രു, രോഗിയല്ല; ഓര്‍മിപ്പിച്ച് മുഖ്യമന്ത്രി

ഈ രോഗം ആര്‍ക്കും വരാം, രോഗമാണ് ശത്രു, രോഗിയല്ല; ഓര്‍മിപ്പിച്ച് മുഖ്യമന്ത്രി

തൊഴില്‍ അടക്കം നഷ്ടപ്പെട്ട് കടുത്ത സമ്മര്‍ദം നേരിടുന്ന അവസ്ഥയിലാണ് വലിയൊരു ശതമാനം പ്രവാസികളും തിരികെ എത്തുന്നത്. അവര്‍ക്കാവശ്യമായ മാനസിക പിന്തുണ നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശാരീരിക അകലം പാലിക്കുക, രോഗവ്യാപന സാധ്യത ഒഴിവാക്കുക.

കൊവിഡ് രോഗവ്യാപനത്തിന്റെ സ്വഭാവം മനസ്സിലാക്കിയാണ് റൂം ക്വാറന്റൈന്‍ നിര്‍ദേശിച്ചത്. ക്വാറന്റൈനില്‍ തുടരുന്നവരെ സഹായിക്കാന്‍ വാര്‍ഡുതല കമ്മിറ്റികളും ദിശയും ഇ സഞ്ജീവനി ടെലി മെഡിസിന്‍ പദ്ധതിയുമുണ്ട്. രോഗം ഭേദമായാല്‍ മറ്റൊരാളിലേക്ക് പകരില്ല. രോഗം മാറി വീട്ടിലെത്തിയവരെ മാറ്റി നിര്‍ത്തരുത്.

മഹാമാരിയെ തടഞ്ഞുനിര്‍ത്താന്‍ വേണ്ടത് മനുഷ്യത്വമാണ്. ഈ ഘട്ടത്തെ കടന്നുപോകേണ്ടതുണ്ട്. ഓര്‍ക്കേണ്ടത് ഈ രോഗം ചിലപ്പോള്‍ നാളെ ആര്‍ക്കും വരാം. അപ്പോള്‍ രോഗികളെ ശത്രുക്കളായി കാണരുത്. രോഗമാണ് ശത്രു. ഇത് മറക്കരുത്.

ക്വാറന്റൈനില്‍ കഴിയുന്നവര്‍ പുറത്തുപോകാന്‍ പാടില്ലെന്നത് നിര്‍ബന്ധമാണ്. ക്വാറന്റൈനില്‍ കഴിയുന്നവരെ ശല്യപ്പെടുത്താനും പാടില്ല. അങ്ങനെയുണ്ടായാല്‍ ശക്തമായ നടപടിയുണ്ടാകും. ഇത് ജനങ്ങളുടെ മൊത്തം ഉത്തരവാദിത്വമാണെന്നും മുഖ്യമന്ത്രി പറഞ്ഞു

Share this story