ഷംന കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതികളെ അടുത്ത കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്തു

ഷംന കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതികളെ അടുത്ത കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്തു

നടി ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത കേസില്‍ ജാമ്യം ലഭിച്ച മൂന്ന് പ്രതികള്‍ വീണ്ടും പിടിയില്‍. ഹാരിസ്, അബൂബക്കര്‍, ശരത് എന്നിവരെയാണ് പോലീസ് വീണ്ടും കസ്റ്റഡിയിലെടുത്തത്. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.

പാലക്കാട് പെണ്‍കുട്ടികളെ സ്വര്‍ണക്കടത്തിനായി തടഞ്ഞുവെച്ച കേസിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്ക് ഷംനയെ ബ്ലാക്ക് മെയില്‍ ചെയ്ത കേസില്‍ കോടതി ജാമ്യം അനുവദിച്ചിരുന്നു. ഒരു ലക്ഷം രൂപയുടെ ആള്‍ ജാമ്യം, തിങ്കളാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയായിരുന്നു ജാമ്യം നല്‍കിയത്.

കേസില്‍ പോലീസ് ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂണ്‍ 24നാണ് തട്ടിപ്പ് സംഘം വിവാഹാലോചനയെന്ന പേരില്‍ ഷംനയുടെ വീട്ടിലെത്തുന്നത്. ഇവര്‍ വീടിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതോടെ സംശയം തോന്നിയ മാതാപിതാക്കള്‍ പോലീസിനെ അറിയിക്കുകയായിരുന്നു. ജൂണ്‍ 29ാണ് മുഖ്യപ്രതിയടക്കം പിടിയിലായത്.

Share this story