സമൂഹവ്യാപന ഭീഷണി ഒഴിയുന്നു; എടപ്പാളില്‍ 676 പേരുടെയും ഫലം നെഗറ്റീവ്

സമൂഹവ്യാപന ഭീഷണി ഒഴിയുന്നു; എടപ്പാളില്‍ 676 പേരുടെയും ഫലം നെഗറ്റീവ്

എടപ്പാളിലെ രണ്ട് ആശുപത്രികളിലായി പരിശോധന നടത്തിയ 680 പേരില്‍ 676 പേരുടെയും ഫലം നെഗറ്റീവാണ്. ഒരു വയസ്സുള്ള കുട്ടിക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇനി മൂന്ന് പേരുടെ ഫലം കൂടിയാണ് വരാനുള്ളത്. നഗരത്തിലെ ആശുപത്രികളില്‍ ജോലി ചെയ്തിരുന്ന മൂന്ന് ഡോക്ടര്‍മാര്‍ അടക്കം അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ സമൂഹവ്യാപന ഭീഷണി ഉയര്‍ന്നിരുന്നു

ഇവരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കിയപ്പോള്‍ ആയിരക്കണക്കിനാളുകളാണ് ഉള്‍പ്പെട്ടത്. തുടര്‍ന്നാണ് റാന്‍ഡം പരിശോധന ആരംഭിച്ചത്. അതേസമയം മലപ്പുറത്ത് ക്വാറന്റൈന്‍ ലംഘിച്ച യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു. ജൂണ്‍ 18ന് ജമ്മുവില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിയവെ ഇയാള്‍ പലയിടങ്ങളിലായി കറങ്ങി നടന്നിരുന്നു. കടകളിലടക്കം യുവാവ് പോയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Share this story