ചികിത്സക്കെത്തിയ ആള്‍ക്ക് കൊവിഡ്; കൊച്ചി കടവന്ത്ര ഇന്ദിരാഗാന്ധി ആശുപത്രിയിലെ 15 ജീവനക്കാര്‍ ക്വാറന്റൈനില്‍

ചികിത്സക്കെത്തിയ ആള്‍ക്ക് കൊവിഡ്; കൊച്ചി കടവന്ത്ര ഇന്ദിരാഗാന്ധി ആശുപത്രിയിലെ 15 ജീവനക്കാര്‍ ക്വാറന്റൈനില്‍

ചികിത്സക്കെത്തിയ രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എറണാകുളം കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ 15 ജീവനക്കാരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. രണ്ട് ദിവസം മുമ്പ് ആശുപത്രിയില്‍ ചികിത്സ തേടിയയാള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളെ കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കടവന്ത്രയിലെ ഫ്‌ളാറ്റിലാണ് കൊവിഡ് സ്ഥിരീകരിച്ച രോഗി താമസിച്ചിരുന്നു. ഇദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ വന്ന എല്ലാവരെയും ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. അതിനിടെ എറണാകുളം ജില്ലാ ആശുപത്രിയില്‍ ന്യൂമോണിയ ബാന്ധിച്ച് ചികിത്സയിലായിരുന്ന സ്ത്രീക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രിയിലെ 72 ജീവനക്കാരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു

Share this story