കടയ്ക്കലിലെ എട്ടാം ക്ലാസുകാരിയുടെ ആത്മഹത്യ; ബന്ധുക്കളായ മൂന്ന് പേര്‍ അറസ്റ്റില്‍

കടയ്ക്കലിലെ എട്ടാം ക്ലാസുകാരിയുടെ ആത്മഹത്യ; ബന്ധുക്കളായ മൂന്ന് പേര്‍ അറസ്റ്റില്‍

കൊല്ലം കടയ്ക്കലില്‍ എട്ടാം ക്ലാസുകാരിയായ ദളിത് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അടുത്ത ബന്ധുക്കളായ മൂന്ന് പേര്‍ അറസ്റ്റില്‍. കുട്ടി നിരന്തരം പീഡനത്തിന് ഇരയായിരുന്നതായി പോസ്റ്റുമോര്‍ട്ടത്തില്‍ തെളിഞ്ഞിരുന്നു. ഡി എന്‍ എ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് പേരെ അറസ്റ്റ് ചെയ്തത്.

ഷിജു, ഷിബു, ജിത്തു എന്നിവരാണ് അറസ്റ്റിലായത്. കുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി ഇവര്‍ സമ്മതിച്ചു. ഇന്നലെയാണ് പോലീസിന് ഡി എന്‍ എ പരിശോധനാ ഫലം ലഭിക്കുന്നത്. ബന്ധുക്കളുടെ അടക്കം രക്തം ഡി എന്‍ എ പരിശോധനക്ക് നേരത്തെ അയച്ചിരുന്നു.

ജനുവരി 23നാണ് കുട്ടിയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജനുവരി 24ന് നടന്ന പോസ്റ്റുമോര്‍ട്ടത്തില്‍ കുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തിയിരുന്നു

Share this story