എറണാകുളം മാര്‍ക്കറ്റില്‍ മിന്നല്‍ പരിശോധന; കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചവര്‍ കസ്റ്റഡിയില്‍

എറണാകുളം മാര്‍ക്കറ്റില്‍ മിന്നല്‍ പരിശോധന; കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചവര്‍ കസ്റ്റഡിയില്‍

എറണാകുളം ജില്ലയില്‍ കൊവിഡ് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കടുത്ത നടപടികളുമായി അധികൃതര്‍. ചമ്പക്കര മാര്‍ക്കറ്റില്‍ കോര്‍പറേഷന്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പരിശോധന നടന്നു. സാമൂഹിക അകലം പാലിക്കാതെ കച്ചവടം നടത്തുന്നത് തുടര്‍ന്നാല്‍ മാര്‍ക്കറ്റ് അടച്ചിടേണ്ടി വരുമെന്ന് ഡിസിപി പൂങ്കുഴലി മുന്നറിയിപ്പ് നല്‍കി.

മാസ്‌ക് ധരിക്കാതെ എത്തിയവരെയും സാമുഹിക അകലം പാലിക്കാത്തവരെയും കസ്റ്റഡിയില്‍ എടുത്തു. കടകളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന മുന്നറിയിപ്പും നഗരസഭാ സെക്രട്ടറിയും ഡിസിപിയും നല്‍കിയിട്ടുണ്ട്.

കൊച്ചി ബ്രോഡ് വേ മാര്‍ക്കറ്റില്‍ നിന്നും 132 പേരുടെ സ്രവം പരിശോധനക്കയച്ചതില്‍ ഫലം വന്ന ഒമ്പതെണ്ണവും നെഗറ്റീവാണ്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമാണെങ്കിലും നഗരം അടച്ചിടേണ്ടതില്ലെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. നിയന്ത്രണങ്ങള്‍ പാലിക്കാത്ത വ്യാപാരകേന്ദ്രങ്ങള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മേയര്‍ സൗമിനി ജെയ്ന്‍ അറിയിച്ചു.

Share this story