ഷംനയെ ബ്ലാക്ക് മെയില്‍ ചെയ്ത കേസ്: നിര്‍മാതാവെന്ന പേരിലെത്തിയ ആളെ ചോദ്യം ചെയ്തു; മൂന്ന് പ്രതികള്‍ക്ക് ജാമ്യം

ഷംനയെ ബ്ലാക്ക് മെയില്‍ ചെയ്ത കേസ്: നിര്‍മാതാവെന്ന പേരിലെത്തിയ ആളെ ചോദ്യം ചെയ്തു; മൂന്ന് പ്രതികള്‍ക്ക് ജാമ്യം

നടി ഷംന കാസിമിനെ ബ്ലാക്ക് മെയിലിംഗ് ചെയ്ത കേസില്‍ നിര്‍മാതാവെന്ന പേരില്‍ നടിയുടെ വീട്ടിലെത്തിയ രാജു തോമസിനെ പോലീസ് ചോദ്യം ചെയ്തു. ജോണി എന്ന പേരിലാണ് ഇയാള്‍ ഷംനയുടെ വീട്ടിലെത്തിയത്. നടി ആവശ്യപ്പെട്ടിട്ട് വന്നതാണെന്നാണ് ഇയാള്‍ വീട്ടുകാരോട് പറഞ്ഞത്.

എന്നാല്‍ താനൊരാളെയും ക്ഷണിച്ചിട്ടില്ലെന്ന് ഷംന വീട്ടുകാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് വീട്ടുകാര്‍ ഇക്കാര്യം പോലീസില്‍ അറിയിച്ചത്. തട്ടിപ്പുസംഘത്തിന്റെ ഭാഗമാണ് ഇയാളുമെന്ന് കരുതുന്നു.

കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു. അബൂബക്കര്‍, ഹാരിസ്, ശരത് എന്നിവര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്. ഒന്നാം പ്രതിയുടെ സഹോദരനാണ് ഹാരിസ്. ഒരു ലക്ഷം രൂപയ്ക്കുള്ള രണ്ടാള്‍ ജാമ്യം, തിങ്കളാഴ്ചകളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

Share this story