ഉയർന്ന തിരമാലക്ക് സാധ്യത; തീരദേശവാസികൾ ജാഗ്രത പാലിക്കണം

ഉയർന്ന തിരമാലക്ക് സാധ്യത; തീരദേശവാസികൾ ജാഗ്രത പാലിക്കണം

ജില്ലയിലെ പൊഴിയൂർ മുതലുള്ള തീരപ്രദേശങ്ങളിൽ ജൂലൈ അഞ്ച് രാത്രി
11.30 വരെ ശക്തമായ തിരമാലക്ക് സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. 2.5 മുതൽ 3.4 മീറ്റർ വരെ ഉയരത്തിൽ തിരമാലയുണ്ടാക്കാൻ സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ തങ്ങളുടെ മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണമെന്നും അറിയിപ്പിൽ പറയുന്നു.

Share this story