ആരോഗ്യമന്ത്രിയെ മുല്ലപ്പള്ളി കൊവിഡ് റാണിയെന്ന് വിളിച്ചത് സാഹിത്യ ഭാഷയെന്ന് മുല്ലപ്പള്ളി

ആരോഗ്യമന്ത്രിയെ മുല്ലപ്പള്ളി കൊവിഡ് റാണിയെന്ന് വിളിച്ചത് സാഹിത്യ ഭാഷയെന്ന് മുല്ലപ്പള്ളി

ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറെ കോണ്‍ഗ്രസ് അധ്യക്ഷന്‍ കൊവിഡ് റാണിയെന്നും നിപ രാജകുമാരിയെന്നും അധിക്ഷേപിച്ചത് സാഹിത്യ ഭാഷയായി കണക്കാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഏഷ്യാനെറ്റ് ന്യൂസ് സീ ഫോര്‍ സര്‍വേ അവലോകന യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു തിരുവഞ്ചൂര്‍

മുല്ലപ്പള്ളിയുടേത് സാഹിത്യ ഭാഷയായി കണക്കാക്കണം. കൂടാതെ കൊവിഡിന് മരുന്നെന്ന പേരില്‍ പാരസെറ്റാ മോള്‍ ആണ് ആശുപത്രികളില്‍ കൊടുക്കുന്നതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. കൊവിഡിന് ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ലെന്നും പനിക്ക് പിന്നെ പാരസെറ്റാമോള്‍ കൊടുക്കുന്നതില്‍ എന്താ തെറ്റെന്നും ചോദിച്ച അവതാരകനോട് മരുന്നില്ലെങ്കില്‍ മരുന്ന് ഇല്ല എന്ന് പറയണമെന്നായിരുന്നു തിരുവഞ്ചൂരിന്റെ മറുപടി. താങ്കളും ആരോഗ്യമന്ത്രിയായിരുന്നുവെന്ന കാര്യം ഓര്‍ക്കണമെന്ന് അവതാരകന്‍ ഇതോടെ തിരിച്ചടിച്ചു

മുല്ലപ്പള്ളിയുടെ അധിക്ഷേപത്തിനെതിരെ കേരളത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ ആരോഗ്യമന്ത്രിയെ റോക്ക് സ്റ്റാര്‍ എന്ന് വിളിച്ചും മുല്ലപ്പള്ളി അധിക്ഷേപിച്ചിരുന്നു

Share this story