നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കേണ്ടിവരും; മന്ത്രി കടകംപള്ളി സുരേന്ദ്രൻ

നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കേണ്ടിവരും; മന്ത്രി കടകംപള്ളി സുരേന്ദ്രൻ

സമ്പർക്കത്തിലൂടെ കോവിഡ് രോ​ഗികൾ ഉയർന്നതോടെ തിരുവനന്തപുരത്ത് സ്ഥിതി അതീവ ഗുരുതരമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കേണ്ടിവരുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി.

സമൂഹവ്യാപനമുണ്ടായാൽ ആദ്യം അറിയുന്നത് സർക്കാരാണ്. നിലവിൽ സമൂഹവ്യാപനമില്ലെങ്കിലും സാധ്യത തള്ളിക്കളയാനാകില്ലെന്നും മന്ത്രി പറഞ്ഞു.

ട്രിപ്പിൾ ലോക്ഡൗണിൻറെ സാഹചര്യം ഇപ്പോഴില്ലെന്നും മന്ത്രി പറഞ്ഞു. ഇന്നും നാളെയുമായി പരമാവധിപേരെ പരിശോധിക്കുമെന്നും യാത്രകൾ ഒഴിവാക്കണം, വീട്ടിൽ അടങ്ങിയിരിക്കാൻ മനസുകാണിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

Share this story