കൊച്ചിയിൽ ‘അമ്മ’ യോഗം നടക്കുന്ന ഹോട്ടലിനു മുന്നിൽ പ്രതിഷേധം

കൊച്ചിയിൽ ‘അമ്മ’ യോഗം നടക്കുന്ന ഹോട്ടലിനു മുന്നിൽ പ്രതിഷേധം

താരസംഘടന ‘എഎംഎംഎ’യുടെ നിർവാഹക സമിതി യോഗം നടക്കുന്ന കൊച്ചിയിലെ ഹോട്ടലിൽ പ്രതിഷേധം. കണ്ടെയ്ൻമെന്റ് സോണിൽ യോഗം ചേർന്നതിനെതിരെയാണ് പ്രതിഷേധം.

കൊച്ചി നഗരസഭാ കൗൺസിലർ നസീമനയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധവുമായി എത്തിയത്. അമ്മയുടെ എക്‌സിക്യൂട്ടീവിൽ അവൈലബിൾ ആയ അംഗങ്ങളാണ് യോഗം ചേർന്നത്. പ്രതിഷേധത്തെ തുടർന്ന് യോഗം നിർത്തിവച്ചു. സ്ഥലത്ത് പൊലീസ് എത്തി.

കൊവിഡ് പശ്ചാത്തലത്തിൽ സിനിമ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ താരങ്ങളുടെയടക്കം പ്രതിഫലം കുറയ്ക്കാൻ തയ്യാറാകണമെന്ന നിർമാതാക്കളുടെ സംഘടനയുടെ ആവശ്യം മുൻ നിർത്തിയാണ് എഎംഎംഎ നിർവാഹക സമിതിയുടെ യോഗം ചേരുന്നത്. കൊവിഡ് പ്രോട്ടോകോൾ പാലിച്ചാണ് യോഗം.

Share this story