നിര്‍മ്മാതാക്കളുടെ സംഘടനയോട് യോജിപ്പെന്ന് മാക്ട; പ്രതിഫലം കുറയ്ക്കാന്‍ തയാർ

നിര്‍മ്മാതാക്കളുടെ സംഘടനയോട് യോജിപ്പെന്ന് മാക്ട; പ്രതിഫലം കുറയ്ക്കാന്‍ തയാർ

കോവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധികളെ മറികടക്കാന്‍ പ്രതിഫലം കുറയ്ക്കാന്‍ തയാറാണെന്ന് സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ മാക്ട. 50% പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാണെന്ന് ഫിലിം ചേംബറിനെയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെയും അറിയിച്ചിട്ടുണ്ടെന്ന് മാക്ട ജനറല്‍ സെക്രട്ടറി ബൈജു കൊട്ടാരക്കര അറിയിച്ചു. കൊച്ചിയില്‍ ചേര്‍ന്ന നിര്‍വ്വാഹക സമിതി യോഗത്തിലാണ് തീരുമാനമുണ്ടായത്.

സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരും പ്രതിഫലം കുറക്കണമെന്ന് നിര്‍മ്മാതാക്കളുടെ സംഘടന ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. അതേസമയം, താരസംഘടനയായ അമ്മയുടെ യോഗവും കൊച്ചിയില്‍ നടന്നു.

പ്രതിഫലം കുറയ്ക്കുന്ന കാര്യത്തില്‍ തീരുമാനമാകാതെ പുതിയ സിനിമ ഒരുക്കുന്നതിനെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എതിര്‍ത്തിരുന്നു. എന്നാല്‍ ഇതിനെ വെല്ലുവിളിച്ച് സംവിധായകരായ ആഷിഖ് അബു, ലിജോ ജോസ് പെല്ലിശേരി എന്നിവര്‍ സിനിമ പ്രഖ്യാപിച്ചിരുന്നു.

ലിജോ ജോസ് പെല്ലിശേരി ഒരുക്കുന്ന ‘ചുരുളി’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലറും പുറത്ത് വന്നിരുന്നു. ഇതു കൂടാതെ മറ്റ് സിനികളും ചിത്രീകരണം ആരംഭിച്ചിരുന്നു. ലാല്‍ ജൂനിയര്‍ ഒരുക്കുന്ന ‘സുനാമി’യുടെ ഷൂട്ടിംഗ് അടുത്തിടെയാണ് പൂര്‍ത്തിയായത്.

Share this story