സംസ്ഥാനത്ത് സമ്പര്‍ക്കം വഴി ഇതുവരെ കൊവിഡ് ബാധിച്ചത് 674 പേര്‍ക്ക്; 109 കേസുകള്‍ കണ്ണൂരില്‍

സംസ്ഥാനത്ത് സമ്പര്‍ക്കം വഴി ഇതുവരെ കൊവിഡ് ബാധിച്ചത് 674 പേര്‍ക്ക്; 109 കേസുകള്‍ കണ്ണൂരില്‍

സംസ്ഥാനത്ത് ഇതുവരെ സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ചത് 674 പേര്‍ക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ 109 കേസുകളും കണ്ണൂര്‍ ജില്ലയിലാണ്. കാസര്‍കോട് 93 കേസുകളും തൃശ്ശൂരില്‍ 72 കേസുകളും റിപ്പോര്‍ട്ട് ചെയ്തു

മലപ്പുറം ജില്ലയില്‍ 68 സമ്പര്‍ക്ക കേസുകളാണുള്ളത്. തിരുവനന്തപുരത്ത് 62 കേസുകളുമുണ്ട്. ഉറവിടം അറിയാത്ത 41 കേസുകളാണ് ജൂണ്‍ 30 വരെയുണ്ടായത്. ഇതില്‍ 23 കേസുകളില്‍ അന്വേഷണം തുടരുന്നുണ്ട്. 18 കേസുകളുടെ ഉറവിടം അജ്ഞാതമാണ്.

ഉറവിടം അജ്ഞാതമായ 18 കേസുകളില്‍ തിരുവനന്തപുരം, പാലക്കാട്, കോട്ടയം, മലപ്പുറം ജില്ലകളില്‍ മൂന്ന് വീതമുണ്ട്. കൊല്ലം, ഇടുക്കി ജില്ലകളില്‍ രണ്ട് വീതവും ഉറവിടം അറിയാത്ത കൊവിഡ് കേസുകളുണ്ട്. അന്വേഷണം പുരോഗമിക്കുന്ന 23 കേസുകളില്‍ 13 എണ്ണവും മലപ്പുറത്താണ്. മൂന്നെണ്ണം ഇടുക്കിയിലും പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ രണ്ടെണ്ണം വീതവുമുണ്ട്

ആകെ കൊവിഡ് കേസുകളില്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് ഉറവിടം കണ്ടെത്താനാകാത്തത്. കേസുകള്‍ വര്‍ധിക്കുന്നതിനാല്‍ ജനങ്ങളുടെ പിന്തുണ കൂടി ഉറവിടം കണ്ടെത്താന്‍ ആവശ്യമാണ്. പോയ സ്ഥലവും സമയവും എല്ലാവരും എഴുതി സൂക്ഷിച്ചാല്‍ സമൂഹവ്യാപനം തടയുന്ന അവസ്ഥ സൃഷ്ടിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു

Share this story