ക്വാറന്റൈന്‍ ലംഘിച്ച് മദ്യപാനം, പോലീസിനെയും ആരോഗ്യപ്രവര്‍ത്തകരെയും തെറിവിളി; കോഴിക്കോട് സ്വദേശിക്കെതിരെ കേസ്

ക്വാറന്റൈന്‍ ലംഘിച്ച് മദ്യപാനം, പോലീസിനെയും ആരോഗ്യപ്രവര്‍ത്തകരെയും തെറിവിളി; കോഴിക്കോട് സ്വദേശിക്കെതിരെ കേസ്

ക്വാറന്റൈന്‍ ലംഘിച്ച് മദ്യപിച്ച കോഴിക്കോട് വെള്ളയില്‍ സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു. ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്ന് പുറത്തിറങ്ങുകയും സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കുകയും ഇയാള്‍ ചെയ്തിരുന്നു. കൂടാതെ ആരോഗ്യപ്രവര്‍ത്തകരെയും പോലീസിനെയും ഇയാള്‍ അസഭ്യം പറയുകയും ചെയ്തു. ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് സുഹൃത്തുക്കളെ വിളിച്ചുവരുത്തിയായിരുന്നു മദ്യപാനം. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.

Share this story