തിരുവനന്തപുരം സ്വര്‍ണക്കടത്ത്: മുഖ്യ ആസൂത്രക ഐടി വകുപ്പ് ഉദ്യോഗസ്ഥ സ്വപ്‌ന സുരേഷ്

തിരുവനന്തപുരം സ്വര്‍ണക്കടത്ത്: മുഖ്യ ആസൂത്രക ഐടി വകുപ്പ് ഉദ്യോഗസ്ഥ സ്വപ്‌ന സുരേഷ്

തിരുവനന്തപുരം വിമാനത്താവള സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകയുടെ വിവരങ്ങള്‍ കസ്റ്റംസ് പുറത്തുവിട്ടു. യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥയായിരുന്ന സ്വപ്‌ന സുരേഷാണ് കള്ളക്കടത്തിന് പിന്നില്‍. നിലവില്‍ ഇവര്‍ ഐ ടി വകുപ്പിന് കീഴിലുള്ള കേരളാ സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്റ് ഇന്‍ഫ്രാസ്ട്രക്ചറല്‍ ഓപറേഷന്‍സ് മാനേജരാണ്.

തട്ടിപ്പ് പുറത്തായതിന് പിന്നാലെ സ്വപ്‌ന ഒളിവില്‍ പോയി. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. കേസില്‍ യുഎഇ കോണ്‍സുലേറ്റ് മുന്‍ പി ആര്‍ ഒ സരിത്തിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു. കോണ്‍സുലേറ്റ് പി ആര്‍ ഒയുടെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് സരിത് തട്ടിപ്പാനായി ഉപയോഗിച്ചിരുന്നു.

സരിത്തിനെയും സ്വപ്‌നയെയും കൂടാതെ മറ്റ് പ്രതികളുടെ വിവരങ്ങളും കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം 30ന് തലസ്ഥാനത്ത് എത്തിയ കാര്‍ഗോയിലാണ് 15 കോടിയുടെ സ്വര്‍ണം കണ്ടെത്തിയത്. യുഎഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് കാര്‍ഗോയില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.

Share this story