കാര്യങ്ങള്‍ വ്യത്യസ്തമായ സ്ഥിതി വിശേഷത്തിലേക്ക് നീങ്ങുന്നുവെന്ന് മുഖ്യമന്ത്രി; സംസ്ഥാനത്ത് ആശങ്ക വര്‍ധിപ്പിച്ച് കൊവിഡ് വ്യാപനം

കാര്യങ്ങള്‍ വ്യത്യസ്തമായ സ്ഥിതി വിശേഷത്തിലേക്ക് നീങ്ങുന്നുവെന്ന് മുഖ്യമന്ത്രി; സംസ്ഥാനത്ത് ആശങ്ക വര്‍ധിപ്പിച്ച് കൊവിഡ് വ്യാപനം

സംസ്ഥാനത്ത് കടുത്ത ആശങ്ക വര്‍ധിപ്പിച്ച് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. ഇന്ന് മാത്രം 272 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെയുള്ള പ്രതിദിന കണക്കുകളില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 68 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്. ഇതാണ് കൂടുതല്‍ ആശങ്കയുണ്ടാക്കുന്നത്.

കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്നതായാണ് കണക്കുകള്‍ തെളിയിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമ്പര്‍ക്കത്തിലൂടെ 68 പേര്‍ക്ക് രോഗബാധയെന്നത് ഭയപ്പെടുത്തുന്ന കാര്യമാണ്. സാധാരണയില്‍ നിന്നും വ്യത്യസ്തമായ സ്ഥിതിവിശേഷത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നാണ് സൂചനയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുറേക്കൂടി ഗൗരവമായി കാര്യങ്ങളെ കാണേണ്ടതുണ്ട്. ഇപ്പോഴുള്ള നിയന്ത്രണങ്ങളും ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിനും ക്വാറന്റൈനും റിവേഴ്‌സ് ക്വാറന്റൈനും ശക്തിപ്പെടുത്തി മാത്രമേ ഈ വെല്ലുവിളഇ നേരിടാന്‍ കഴിയൂ. രോഗിയുമായി പാലിക്കേണ്ട അകല്‍ച്ച, ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവ ശ്രദ്ധിച്ചാല്‍ സമ്പര്‍ക്കം വഴിയുള്ള രോഗവ്യാപനം തടയാമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരില്‍ 157 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. 38 പേര്‍ ഇതര സംസ്ഥാനത്ത് നിന്നും വന്നവര്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 68 പേരില്‍ 15 പേരുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. 111 പേരാണ് ഇന്ന് രോഗമുക്തി നേടിയത്.

Share this story