ബലാത്സംഗ കേസ്: കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് ഫ്രാങ്കോ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി

ബലാത്സംഗ കേസ്: കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് ഫ്രാങ്കോ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി

ബലാത്സംഗ കേസില്‍ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ റിവിഷന്‍ ഹര്‍ജി ഹൈക്കോടതി തള്ളി. തനിക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നും തെളിവില്ലെന്നും വിചാരണ കൂടാതെ വെറുതെ വിടണമെന്നുമാവശ്യപ്പെട്ടാണ് ഫ്രാങ്കോ ഹര്‍ജി നല്‍കിയത്.

നേരത്തെ സമാനരീതിയിലുള്ള ഹര്‍ജി മാര്‍ച്ച് 16ന് കോട്ടയം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ പ്രഥമദൃഷ്ട്യാ പീഡനക്കേസ് നിലനില്‍ക്കുന്നുണ്ടെന്നും നടപടികള്‍ വൈകിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഇതംഗീകരിച്ചാണ് കോടതി ഹര്‍ജി തള്ളിയത്.

വൈദിക വേഷം ധരിച്ച കൊടുംക്രിമിനലുകളെ സഭാ നേതൃത്വം സംരക്ഷിക്കുകയാണെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ ആരോപിച്ചു. കുറ്റവാളികളോട് സഭ കാരുണ്യം കാണിക്കുന്നു. തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നവരെ ഇല്ലാതാക്കുന്നുവെന്നും സിസ്റ്റര്‍ ലൂസി ആരോപിച്ചു.

Share this story