സ്വര്‍ണക്കടത്ത് കേസ്: ഇന്റര്‍ പോള്‍ അന്വേഷിച്ചാലും എതിര്‍ക്കില്ല; നിലപാട് വ്യക്തമാക്കി സിപിഎം

സ്വര്‍ണക്കടത്ത് കേസ്: ഇന്റര്‍ പോള്‍ അന്വേഷിച്ചാലും എതിര്‍ക്കില്ല; നിലപാട് വ്യക്തമാക്കി സിപിഎം

വിവാദമായ തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്ത് സിപിഎം. അന്താരാഷ്ട്ര അന്വേഷണ ഏജന്‍സിയായ ഇന്റര്‍പോള്‍ അന്വേഷിച്ചാലും സിപിഎം എതിര്‍ക്കില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള വ്യക്തമാക്കി.

രാജ്യസുരക്ഷക്കും സംസ്ഥാന സുരക്ഷക്കും കള്ളക്കടത്ത് ഭീഷണിയാണ്. അതുകൊണ്ട് കള്ളക്കടത്തിന് പിന്നിലെ വസ്തുത പുറത്തുകൊണ്ടുവരണമെന്നും രാമചന്ദ്രന്‍ പിള്ള പറഞ്ഞു. പ്രതിപക്ഷം സിബിഐ അന്വേഷണം വേണമെന്ന ആവശ്യമുന്നയിക്കുമ്പോള്‍ തന്നെയാണ് ഏത് അന്വേഷണവും നടക്കട്ടെയെന്ന് സിപിഎം നിലപാട് വ്യക്തമാക്കുന്നത്.

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായി ആരോപണം വന്നതോടെ വസ്തുതകള്‍ തെളിയട്ടെയെന്ന നിലപാടിലാണ് പാര്‍ട്ടിയും സര്‍ക്കാരും. ആരോപണവിധേയനായ എം ശിവശങ്കറിനെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ഐടി സെക്രട്ടറി സ്ഥാനത്തും നിന്നും നീക്കിയത് ഇതിന്റെ തെളിവാണ്. കേസ് സിബിഐ അന്വേഷിക്കട്ടെയെന്ന് സര്‍ക്കാര്‍ തന്നെ ആവശ്യപ്പെടാനും സാധ്യതയുണ്ട്.

Share this story