പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനം തെറിച്ചു; ദീര്‍ഘകാല അവധിക്ക് അപേക്ഷിച്ച് എം ശിവശങ്കര്‍

പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനം തെറിച്ചു; ദീര്‍ഘകാല അവധിക്ക് അപേക്ഷിച്ച് എം ശിവശങ്കര്‍

ഐടി സെക്രട്ടറി എം ശിവശങ്കര്‍ ദീര്‍ഘകാല അവധിക്ക് അപേക്ഷിച്ചു. നേരത്തെ ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയിരുന്നു. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷുമായി ശിവശങ്കറിന് ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു നടപടി

പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെയാണ് ശിവശങ്കര്‍ ദീര്‍ഘകാല അവധിക്ക് അപേക്ഷിച്ചിരിക്കുന്നത്. പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയെങ്കിലും ഐടി സെക്രട്ടറിയായി അദ്ദേഹം തുടരും. മിര്‍ മുഹമ്മദാണ് മുഖ്യമന്ത്രിയുടെ പുതിയ പ്രിന്‍സിപ്പല്‍ സെക്രട്ടറി.

സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിന്റെ പേരും ബന്ധപ്പെടുത്തി ആരോപണം ഉയര്‍ന്നതോടെ സര്‍ക്കാര്‍ പ്രതിസന്ധിയിലായിരുന്നു. ശിവശങ്കറിനെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷം ഇന്നലെ തന്നെ ആരോപിച്ചിരുന്നു. എന്നാല്‍ ഇന്ന് രാവിലെ തന്നെ അദ്ദേഹത്തെ നീക്കാന്‍ മുഖ്യമന്ത്രി തീരുമാനിക്കുകയായിരുന്നു. ഇതിന് പിന്നാലെ പ്രതിപക്ഷം മറ്റൊരു ആരോപണവുമായി രംഗത്തുവന്നു. മുഖ്യമന്ത്രിക്ക് നേരെ അന്വേഷണം എത്താതിരിക്കാനാണ് ശിവശങ്കറിനെ പുറത്താക്കിയതെന്നാണ് രമേശ് ചെന്നിത്തല ഇന്ന് ആരോപിച്ചത്.

Share this story