പത്തനംതിട്ടയില്‍ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; 19കാരന്‍ പിടിയില്‍

പത്തനംതിട്ടയില്‍ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; 19കാരന്‍ പിടിയില്‍

പത്തനംതിട്ടയിലെ സര്‍ക്കാര്‍ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം. 19കാരനായ ആദിലാണ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇയാളെ വൊളന്‍ഡിയേഴ്‌സ് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു

ആരോഗ്യപ്രവര്‍ത്തകന്‍ ചമഞ്ഞാണ് ചുട്ടിപ്പാറ വടക്കേല്‍ചരുവില്‍ ആദില്‍ ക്വാറന്റൈന്‍ കേന്ദ്രത്തിലെത്തിയത്. അബാന്‍ ആര്‍ക്കേഡിലുള്ള സെന്ററില്‍ തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം. സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ യുവതി ഇവിടെ നിരീക്ഷണത്തില്‍ കഴിയുകയാണ്

പരിശോധനകളുണ്ടെന്ന് പറഞ്ഞാണ് ഇയാള്‍ യുവതിയുടെ മുറിയിലെത്തിയത്. തുടര്‍ന്ന് കയറിപ്പിടിക്കുകയായിരുന്നു. യുവതി ബഹളം വെച്ചതോടെ ആദില്‍ ഇറങ്ങിയോടി. എന്നാല്‍ ഗേറ്റ് പൂട്ടിയിരുന്നതിനാല്‍ പുറത്തു ചാടാനായില്ല. ്‌പ്പോഴേക്കും വൊളന്‍ഡിയേഴ്‌സ് വന്ന് ഇയാളെ പിടികൂടുകയായിരുന്നു

Share this story