അശ്രദ്ധ കാണിച്ചാല്‍ സൂപ്പര്‍ സ്‌പ്രെഡ് വരും, പിന്നാലെ സമൂഹവ്യാപനം; നഗരങ്ങളില്‍ നിയന്ത്രണം ശക്തമാക്കും

അശ്രദ്ധ കാണിച്ചാല്‍ സൂപ്പര്‍ സ്‌പ്രെഡ് വരും, പിന്നാലെ സമൂഹവ്യാപനം; നഗരങ്ങളില്‍ നിയന്ത്രണം ശക്തമാക്കും

ചെറിയ അശ്രദ്ധ കൊണ്ടുപോലും വലിയ രീതിയില്‍ പടര്‍ന്നു പിടിക്കുന്ന മഹാമാരിയെയാണ് നാം നേരിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നഗരങ്ങളില്‍ വേഗത്തില്‍ രോഗവ്യാപന സാധ്യതയുണ്ട്. ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പോലുള്ള കര്‍ശന നിയന്ത്രണങ്ങളിലേക്ക് കടക്കേണ്ടി വരുന്നത് ഇതിനാലാണ്

ഇന്ത്യയിലാകെ കൊവിഡ് കൂടുതല്‍ പടര്‍ന്നത് നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ്. ജനസാന്ദ്രത കൂടുതലായതും മറ്റിടങ്ങളില്‍ നിന്ന് വരുന്നവര്‍ കൂടുതലായതിനാലും ഇവിടെ രോഗവ്യാപനവും വര്‍ധിക്കും. ഇത് മറ്റിടങ്ങളിലേക്ക് പടരുകയും ചെയ്യും. ഗ്രാമങ്ങളിലും പൊതുവേ ജനസാന്ദ്രതയുണ്ട്. സംസ്ഥാനത്ത് വലിയ രോഗവ്യാപനം വരാന്‍ ഇത് ഇടയാക്കും. നഗരങ്ങളിലെ നിയന്ത്രണങ്ങള്‍ ശക്തമാക്കാനാണ് തീരുമാനം

തിരുവനന്തപുരത്തെ സ്ഥിതി കൊച്ചി, കോഴിക്കോട് പോലുള്ള നഗരങ്ങളില്‍ വരരുത്. സംസ്ഥാന ശരാശരിയേക്കാള്‍ കൂടുതലാണ് കൊച്ചിയിലെ ടെസ്റ്റ് പോസിറ്റീവ് റേറ്റ്. കൊച്ചിയില്‍ പരിശോധനകള്‍ വര്‍ധിപ്പിക്കും.

നമ്മള്‍ അശ്രദ്ധ കാണിച്ചാല്‍ സൂപ്പര്‍ സ്‌പ്രെഡ് വരും. പിന്നാലെ സമൂഹവ്യാപനവും വരും. ബ്രേക്ക് ദ ചെയ്‌നില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല. ട്രിപ്പിള്‍ ലോക്ക് പോലുള്ള കടുത്ത നിയന്ത്രണങ്ങള്‍ അങ്ങനെ ഒഴിവാക്കാം. കൊവിഡ് ഭേദമായവര്‍ ഏഴ് ദിവസം വീടുകളില്‍ തന്നെ തുടരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു

Share this story