സ്വപ്‌ന തന്റെ മരുമകള്‍ അല്ലെന്ന് തമ്പാനൂര്‍ രവി; വ്യാജ പ്രചാരണത്തിനെതിരെ പരാതി നല്‍കും

സ്വപ്‌ന തന്റെ മരുമകള്‍ അല്ലെന്ന് തമ്പാനൂര്‍ രവി; വ്യാജ പ്രചാരണത്തിനെതിരെ പരാതി നല്‍കും

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ് തന്റെ മരുമകളാണെന്ന രീതിയില്‍ നടക്കുന്ന പ്രചാരണത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് തമ്പാനൂര്‍ രവി. സ്വപ്‌ന തന്റെ മകന്റെ ഭാര്യയല്ല. വ്യാജ പ്രചാരണത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും തമ്പാനൂര്‍ രവി പറഞ്ഞു. ഫേസ്ബുക്ക് വഴിയാണ് അദ്ദേഹത്തിന്റെ പ്രതികരണം

പോസ്റ്റിന്റെ പൂര്‍ണരൂപം

കോണ്സുലേറ്റ് സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപനാ സുരേഷ് എന്റെ മരുമകൾ ആണ് എന്ന തരത്തിൽ ചില സൈബർ സഖാക്കൾ പ്രചാരണം നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്‌. ഈ സ്വപനാ സുരേഷ് എന്ന സ്ത്രീയെ എനിക്കോ എന്റെ കുടുംബത്തിനോ യാതൊരു പരിചയവുമില്ല. ചില രാഷ്ട്രീയ കേന്ദ്രങ്ങൾ ഈ രാജ്യദ്രോഹ കേസ് വഴിതിരിച്ചു വിടാൻ നടത്തുന്ന ശ്രമമായി ആണ് ഞാൻ ഇതിനെ കാണുന്നത്. ഇത്തരത്തിൽ വ്യാജ വാർത്തകൾ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചവർക്ക് എതിരെ ഡിജിപിക്ക് പരാതി നൽകി നിയമ നടപടി സ്വീകരിക്കുന്നതാണ്.

കോണ്സുലേറ്റ് സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപനാ സുരേഷ് എന്റെ മരുമകൾ ആണ് എന്ന തരത്തിൽ ചില സൈബർ സഖാക്കൾ പ്രചാരണം…

Posted by Thampanoor Ravi on Monday, July 6, 2020

Share this story