സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; കാസര്‍കോട് മരിച്ച അബ്ദുള്‍ റഹ്മാന് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; കാസര്‍കോട് മരിച്ച അബ്ദുള്‍ റഹ്മാന് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടക ഹൂബ്ലിയില്‍ നിന്നും വരുന്നതിനിടെ കാസര്‍കോട് വെച്ച് മരിച്ച മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഹുബ്ലിയിലെ വ്യാപാരി മൊഗ്രാല്‍ പുത്തൂര്‍ കോട്ടക്കുന്നിലെ ബി എം അബ്ദുല്‍ റഹ്മാനാണ് കൊവിഡ് സ്ഥിരീകരിച്ചത്.

രണ്ട് ദിവസം മുമ്പാണ് അബ്ദുല്‍ റഹ്മാന്‍ മരിച്ചത്. കേരളത്തില്‍ ആരുമായും ഇയാള്‍ക്ക് സമ്പര്‍ക്കമില്ലെന്നാണ് വിവരം. ഇയാളുടെ ട്രൂനാറ്റ് പരിശോധന പോസിറ്റീവായിരുന്നു. തുടര്‍ന്നാണ് പിസിആര്‍ ടെസ്റ്റ് നടത്തിയത്. ഇയാളെ പരിശോധിച്ച കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ നാല് ജീവനക്കാര്‍ നിരീക്ഷണത്തില്‍ പോയി.

ആംബുലന്‍സില്‍ തലപ്പാടി വഴിയാണ് ഇയാള്‍ കേരളത്തിലെത്തിയത്. ഇവിടെ നിന്ന് ടാക്‌സിയില്‍ ജില്ലാ ആശുപത്രിയില്‍ എത്തുകയായിരുന്നു. മരണം സംഭവിച്ചതോടെയാണ് ആശുപത്രി അധികൃതര്‍ സ്രവം പരിശോധനക്ക് അയച്ചത്.

Share this story