സ്വര്‍ണക്കടത്ത്: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ചെന്നിത്തല; നാളെ സംസ്ഥാന വ്യാപക പ്രതിഷേധം

സ്വര്‍ണക്കടത്ത്: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ചെന്നിത്തല; നാളെ സംസ്ഥാന വ്യാപക പ്രതിഷേധം

തിരുവനന്തപുരം ഡിപ്ലാമാറ്റിക് സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ കടുത്ത ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസിലെ മുഖ്യ ആസൂത്രകയായ സ്വപ്‌ന സുരേഷിനെ അറിയില്ലെന്ന് മുഖ്യമന്ത്രി പറയുന്നതില്‍ കഴമ്പില്ല. കള്ളക്കടത്ത് കേസ് പ്രതികളെ രക്ഷപ്പെടുത്താന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രമിച്ചെന്നും ചെന്നിത്തല ആരോപിച്ചു

മുഖ്യമന്ത്രിയുടെ കീഴിയുള്ള സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഡിപ്പാര്‍ട്ടമെന്റിലാണ് സ്വപ്ന ജോലി ചെയ്തിരുന്നത്. സര്‍ക്കാര്‍ നടത്തിയ സ്‌പേസ് കോണ്‍ഫറന്‍സിന്റെ മുഖ്യ ആസൂത്രകയും സ്വപ്‌ന സുരേഷായിരുന്നു. ഇന്‍വിറ്റേഷന്‍ അയച്ചതും അവരാണ്. ആദ്യമായി സംഘടിപ്പിക്കപ്പെട്ട കോണ്‍ഫറന്‍സിന്റെ മുഖ്യ സംഘാടകയെ അറിയില്ലെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് കഴിയുമോയെന്ന് ചെന്നിത്തല ചോദിച്ചു

പ്രതികളെ രക്ഷപ്പെടുത്താന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രമിച്ചു. സ്വപ്നക്ക് സംസ്ഥാന സര്‍ക്കാരുമായി അടുത്ത ബന്ധമുണ്ട്. മുഖ്യമന്ത്രി കണ്ണടച്ച് പാലുകൂടിക്കുകയാണ്. മുഖ്യമന്ത്രി രാജിവെക്കണം. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നാളെ സംസ്ഥാന വ്യാപക പ്രതിഷേധം യുഡിഎഫ് സംഘഠിപ്പിക്കും.

കേസില്‍ കേരളാ പോലീസും വീഴ്ച വരുത്തി. സ്വപ്‌നക്കെതിരായ അന്വേഷണം വൈകിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രമിച്ചു. ഇത് യുഡിഎഫ് അല്ല എല്‍ ഡി എഫ് എന്നാണ് ഇന്നലെ മുഖ്യമന്ത്രി പറഞ്ഞത്. ശരിയാണ് സ്വര്‍ണക്കടത്ത് യുഡിഎഫിനെ കൊണ്ട് പറ്റില്ലെന്നും ചെന്നിത്തല പറഞ്ഞു.

Share this story