എറണാകുളം ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 16 പേർക്ക്; ജില്ലയിലെ വിവരങ്ങൾ ഇങ്ങിനെ

എറണാകുളം ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 16 പേർക്ക്; ജില്ലയിലെ വിവരങ്ങൾ  ഇങ്ങിനെ

എറണാകുളം ജില്ലയിൽ ഇന്ന് 16 പേർക്ക് രോഗം സ്ഥിരീകരിച്ചു

• ജൂലൈ 1 ന് ബാംഗ്ലൂർ കൊച്ചി വിമാനത്തിലെത്തിയ 46 വയസ്സുള്ള പുത്തൻവേലിക്കര സ്വദേശി

• ജൂലൈ 5 ന് മുംബൈ കൊച്ചി വിമാനത്തിലെത്തിയ 45 വയസ്സുള്ള സ്വകാര്യ ഷിപ്പിങ് കമ്പനി ഉദ്യോഗസ്ഥനായ മഹാരാഷ്ട്ര സ്വദേശി

• ജൂൺ 18 ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ ഒരേ കുടുംബത്തിൽപ്പെട്ട 17 , 48 വയസ്സുള്ള പള്ളിപ്പുറം സ്വദേശിനികൾ.

• ജൂൺ 19 ന് ചെന്നൈ കൊച്ചി വിമാനത്തിലെത്തിയ 24 വയസ്സുള്ള കുന്നത്തുനാട് സ്വദേശി നി

• ജൂൺ 22 ന് ചെന്നൈ കൊച്ചി വിമാനത്തിലെത്തിയ 26 വയസ്സുള്ള ബീഹാർ സ്വദേശിനി

• ജൂലൈ 6 ന് റായ്പൂർ കൊച്ചി വിമാനത്തിലെത്തിയ 34 വയസ്സുള്ള ഛത്തീസ്ഗഡ്ഡ് സ്വദേശി

• ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ച മുളവുകാട് സ്വദേശിനിയുടെ അടുത്ത ബന്ധുവായ 49 വയസ്സുള്ള മുളവുകാട് സ്വദേശി

• ജൂലൈ 3 ന് രോഗം സ്ഥിരീകരിച്ച ചെല്ലാനം സ്വദേശിനിയുടെ യുടെ സമ്പർക്ക പട്ടികയിലുള്ള 50 വയസ്സുള്ള ചെല്ലാനം സ്വദേശിയും , 33 , 90 വയസ്സുള്ള അടുത്ത ബന്ധുക്കളും

• ജൂലൈ 4 ന് രോഗം സ്ഥിരീകരിച്ച കടവന്ത്ര സ്വദേശിനിയുടെയും, ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ച തേവര സ്വദേശിയുടെയും, സമ്പർക്ക പട്ടികയിലുള്ള 43 വയസ്സുള്ള മരട് സ്വദേശിയും , ഇദ്ദേഹത്തിന്റെ 38,72 വയസ്സുള്ള കുടുംബാംഗങ്ങൾ ,
• 59 വയസ്സുള്ള ആലുവ പമ്പ് ജംഗ്ഷനടുത്ത് കച്ചവടം നടത്തുന്ന എടത്തല സ്വദേശി,
• ആലുവ റെയിൽവെ സ്റ്റേഷന് സമീപം ചായക്കടയും, സ്റ്റേഷനറി കച്ചവടവും നടത്തുന്ന 64 വയസ്സുള്ള കടുങ്ങല്ലൂർ സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.ഇദ്ദേഹത്തിന്റെ മകൻ ജൂൺ 14 ന് വിദേശത്തുനിന്ന് മടങ്ങിയെത്തിയിരുന്നു. തുടർന്ന് മകനും, പിതാവിനും രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ പിതാവിന് രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ച ആലങ്ങാട് സ്വദേശിയുടെ ഒരു വാണിജ്യ സ്ഥാപനത്തിന് സമീപമാണ് ഇദ്ദേഹം കച്ചവടം നടത്തുന്നത്.

• ഇന്ന് 13 പേർ രോഗമുക്തി നേടി. ജൂൺ 27 ന് രോഗം സ്ഥിരീകരിച്ച 16 വയസുള്ള പാറക്കടവ് സ്വദേശിനി, 29 വയസുള്ള കുട്ടമ്പുഴ സ്വദേശി, ജൂൺ 22ന് രോഗം സ്ഥിരീകരിച്ച 53 വയസുള്ള കോടനാട് സ്വദേശി, ജൂൺ 16ന് രോഗം സ്ഥിരീകരിച്ച 39 വയസുള്ള ആലുവ സ്വദേശി, ജൂൺ 28 ന് രോഗം സ്ഥിരീകരിച്ച 48 വയസുള്ള മട്ടാഞ്ചേരി സ്വദേശി, 36 വയസുള്ള ചൂർണിക്കര സ്വദേശി, 29 വയസുള്ള ഫോർട്ട് കൊച്ചി സ്വദേശി, ജൂൺ 23 ന് രോഗം സ്ഥിരീകരിച്ച 32 വയസുള്ള വരാപ്പുഴ സ്വദേശി, 31 വയസുള്ള മഹാരാഷ്ട്ര സ്വദേശി, ജൂൺ 13ന് രോഗം സ്ഥിരീകരിച്ച 39 വയസുള്ള കണ്ണൂർ സ്വദേശി, ജൂൺ 15ന് രോഗം സ്ഥിരീകരിച്ച 26 വയസുള്ള മഹാരാഷ്ട്ര സ്വദേശി, 23 വയസുള്ള തമിഴ്നാട് സ്വദേശി, ജൂൺ 22ന് രോഗം സ്ഥിരീകരിച്ച 44 വയസുള്ള പിണ്ടിമന സ്വദേശി എന്നിവർ ഇന്ന് രോഗമുക്തി നേടി.

• ഇന്ന് 905 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1219 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 13351 ആണ്. ഇതിൽ 11333 പേർ വീടുകളിലും, 561 പേർ കോവിഡ് കെയർ സെന്ററുകളിലും 1457 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 34 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.
 കളമശ്ശേരി മെഡിക്കൽ കോളേജ്- 24
 സ്വകാര്യ ആശുപത്രി-10

Share this story