സ്വര്‍ണക്കടത്ത് കേസ്: മുഖ്യമന്ത്രിയുടെ നിലപാട് ദുരൂഹം; കേന്ദ്രസര്‍ക്കാരിന് കീഴിലായതു കൊണ്ടാണ് കള്ളക്കളി പുറത്തുവന്നതെന്ന് വി മുരളീധരന്‍

സ്വര്‍ണക്കടത്ത് കേസ്: മുഖ്യമന്ത്രിയുടെ നിലപാട് ദുരൂഹം; കേന്ദ്രസര്‍ക്കാരിന് കീഴിലായതു കൊണ്ടാണ് കള്ളക്കളി പുറത്തുവന്നതെന്ന് വി മുരളീധരന്‍

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍. കേന്ദ്രസര്‍ക്കാരിന് കീഴിലായതുകൊണ്ടാണ് സ്വര്‍ണക്കടത്തിലെ കള്ളക്കളികള്‍ പുറത്തുവന്നത്. ഓഫീസിലെ ഉന്നത വ്യക്തിക്ക് ബന്ധമുണ്ടായിട്ടും കൈ കഴുകുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. ഇത് ദുരൂഹമാണെന്നും വി മുരളീധരന്‍ പറഞ്ഞു

സ്വര്‍ണക്കടത്ത് കേസ് അതീവ ഗൗരവമായാണ് കേന്ദ്രസര്‍ക്കാര്‍ കാണുന്നത്. വിമാനത്താവളം കേന്ദ്രസര്‍ക്കാരിന് കീഴിലായതുകൊണ്ടാണ് ഇവരെ പിടിച്ചത്. കസ്റ്റംസിലെ ഏതെങ്കിലും ഉദ്യോഗസ്ഥന്‍ പറയുന്നതല്ല മുഖ്യമന്ത്രി ഏറ്റെടുക്കേണ്ടത്.

ക്രൈംബ്രാഞ്ചിന് കീഴില്‍ കേസ് നിലനില്‍ക്കുമ്പോള്‍ എങ്ങനെ സ്വപ്നയെ താത്കാലിക ജീവനക്കാരി നിയമിച്ചുവെന്നതിന് മുഖ്യമന്ത്രി ഉത്തരം പറയണം. പ്രതികളെ സഹായിച്ചവരെയും അന്വേഷണത്തില്‍ കണ്ടുപിടിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു

Share this story