നെറികേട് കാണിക്കരുത്; പ്രതിപക്ഷത്തിന്റെ പൊള്ളയായ ആരോപണങ്ങളോട് മുഖ്യമന്ത്രി

നെറികേട് കാണിക്കരുത്; പ്രതിപക്ഷത്തിന്റെ പൊള്ളയായ ആരോപണങ്ങളോട് മുഖ്യമന്ത്രി

സ്വര്‍ണക്കടത്ത് കേസില്‍ പ്രതിപക്ഷത്തിന്റെ പൊള്ളയായ ആരോപണങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി സ്ഥാനത്ത് താന്‍ ഇരിക്കരുതെന്നാണ് പ്രതിപക്ഷത്തിന്റെ താത്പര്യം. അതിന് നെറികേട് കാണിക്കരുതെന്നും അദ്ദേഹം പറഞ്ഞു

സ്വര്‍ണക്കടത്ത് കേസില്‍ പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടു. കേന്ദ്രം ആവശ്യപ്പെട്ടാല്‍ മാത്രമേ സംസ്ഥാനത്തിന് സഹായം നല്‍കാനാകൂ. അത് നേരത്തെ അറിയിച്ചുവെന്നേയുള്ളൂ. സ്വര്‍ണക്കടത്ത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കും. കള്ളക്കടത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന വന്‍ ശക്തികളുണ്ട്. അവരെ കണ്ടെത്തണം.

സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടത് ഇതിനാണ്. ഈ കാര്യത്തില്‍ ഏത് അന്വേഷണം വേണമെന്ന് തീരുമാനിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. നടപടികള്‍ സ്വീകരിക്കുന്നത് കേന്ദ്രമാണ്.

ഞാന്‍ മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കരുതെന്നാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നത്. അതിന് ശരിയായ മാര്‍ഗം സ്വീകരിച്ച് രാഷ്ട്രീയ മത്സരം നടത്തണം. നെറികേടുകള്‍ പാടില്ല. ഭാവനയിലൂടെ ഒരു കാര്യം കെട്ടിച്ചമച്ച് അതിലൂടെ പുറത്താക്കാമെന്ന് കരുതുന്നുവെങ്കില്‍ അത് സാധിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Share this story