ഇടുക്കിയില്‍ ഇന്ന് 20 പേര്‍ക്ക് കൊവിഡ്; ഒരു കുടുംബത്തിലെ നാല് പേര്‍ക്കും രോഗബാധ

ഇടുക്കിയില്‍ ഇന്ന് 20 പേര്‍ക്ക് കൊവിഡ്; ഒരു കുടുംബത്തിലെ നാല് പേര്‍ക്കും രോഗബാധ

ഇടുക്കി ജില്ലയില്‍ ഇന്ന് 20 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ ഒരു കുടുംബത്തിലെ നാല് പേരുമുണ്ട്. തമിഴ്‌നാട് ശങ്കരന്‍കോവിലില്‍ നിന്നും വന്ന മൂന്നാര്‍ സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേര്‍ക്കാണ് രോഗബാധ. നാല് പേരില്‍ രണ്ട് പേര്‍ 60 വയസ്സില്‍ കൂടുതല്‍ പ്രായമുള്ളവരാണ്. കഞ്ഞിക്കുഴി സ്വദേശിനിയായ ആരോഗ്യപ്രവര്‍ത്തകക്കും രോഗം സ്ഥിരീകരിച്ചു. കഞ്ഞിക്കുഴി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ നഴ്‌സാണ്.

ജൂണ്‍ 19ന് കുവൈറ്റില്‍ നിന്നും കണ്ണൂര്‍ വിമാനത്താവളത്തിലെത്തുകയും ഇവിടെ നിന്ന് ടാക്‌സിയില്‍ അടിമാലിയില്‍ എത്തുകയും ചെയ്ത 53 കാരി, ജൂണ്‍ 26ന് ദുബൈയില്‍ നിന്നുമെത്തിയ അടിമാലി സ്വദേശി, ജൂണ്‍ 21ന് ഷാര്‍ജയില്‍ നിന്നെത്തിയ ഇരട്ടയാര്‍ സ്വദേശിയായ 35കാരന്‍, ജൂണ്‍ 30ന് റാസ് അല്‍ ഖൈമയില്‍ നിന്നുമെത്തിയ 41കാരനായ കാമാക്ഷി സ്വദേശി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ജൂണ്‍ 26ന് ഷാര്‍ജയില്‍ നിന്നെത്തിയ കട്ടപ്പന സ്വദേശി, ജൂണ്‍ 27ന് കുവൈറ്റില്‍ നിന്നെത്തിയ കാഞ്ചയാര്‍ സ്വദേശി, ജൂലൈ 4ന് റാസ് അല്‍ ഖൈമയില്‍ നിന്നെത്തിയ കഞ്ഞിക്കുഴി സ്വദേശി, ജൂണ്‍ 25ന് മധുരയില്‍ നിന്നെത്തിയ പാമ്പാടുംപാറ സ്വദേശിയായ യുവതി, ജൂണ്‍ 27ന് ഹൈദരാബാദില്‍ നിന്നെത്തിയ വാത്തിക്കുടി സ്വദേശിനി, ജൂലൈ മൂന്നിന് ഹൈദരാബാദ് നിന്നുമെത്തിയ ഉപ്പുതറ സ്വദേശികളായ യുവാക്കള്‍, ജയ്പൂരില്‍ നിന്നെത്തിയ ദമ്പതികള്‍, ജൂണ്‍ 23ന് ദുബൈയില്‍ നിന്നെത്തിയ മണിയാറംകുടി സ്വദേശി, ജൂണ്‍ 23ന് പറ്റ്‌നയില്‍ നിന്നുമെത്തിയ 14കാരന്‍ എന്നിവരാണ് രോഗബാധിതരായ മറ്റുള്ളവര്‍

Share this story