സമ്പര്‍ക്ക കേസുകള്‍ ആദ്യമായി 100 കടന്നു; തിരുവനന്തപുരത്ത് മാത്രം 88 കേസുകള്‍

സമ്പര്‍ക്ക കേസുകള്‍ ആദ്യമായി 100 കടന്നു; തിരുവനന്തപുരത്ത് മാത്രം 88 കേസുകള്‍

സംസ്ഥാനത്ത് ആദ്യമായി സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധിതരുടെ എണ്ണം നൂറ് കടന്നു. 133 പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കം വഴി രോഗം ബാധിച്ചത്. പൊതുവെ കേരളത്തില്‍ വിദേശത്ത് നിന്ന് വന്നവരിലാണ് കൂടുതലായും രോഗം ബാധിച്ച് കണ്ടിരുന്നത്. ഇന്ന് പക്ഷേ വിദേശത്ത് നിന്ന് വന്നവരില്‍ 117 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

തിരുവനന്തപുരത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 95 പേരില്‍ 88 പേരും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധിതരായത്. ജില്ലയില്‍ മൂന്ന് ദിവസം കൊണ്ട് 213 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ തലസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 300 കവിഞ്ഞു

ഇന്ന് 339 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് 300ലധികം രോഗികള്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്നത്. 149 പേര്‍ ഇന്ന് രോഗമുക്തി നേടുകയും ചെയ്തു.

Share this story