പൂന്തുറയിലെ മൂന്ന് വാര്‍ഡുകള്‍ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍; അഞ്ച് വാര്‍ഡുകള്‍ ബഫര്‍ സോണുകള്‍

പൂന്തുറയിലെ മൂന്ന് വാര്‍ഡുകള്‍ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍; അഞ്ച് വാര്‍ഡുകള്‍ ബഫര്‍ സോണുകള്‍

തിരുവനന്തപുരം കോര്‍പറേഷനില്‍ പൂന്തുറ, മാണിക്യവിളാകം, പുത്തന്‍പള്ളി വാര്‍ഡുകള്‍ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ നവജ്യോത് ഖോസ പ്രഖ്യാപിച്ചു. വള്ളക്കടവ്, ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്, വലിയതുറ, മുട്ടത്തറ വാര്‍ഡുകളെ ബഫര്‍ സോണുകളായും പ്രഖ്യാപിച്ചിട്ടുണ്ട്

ഈ പ്രദേശങ്ങളില്‍ പാല്‍, പലചരക്ക്, റേഷന്‍ കടകള്‍ എന്നിവ രാവിലെ 7 മണി മുതല്‍ 11 മണി വരെ പ്രവര്‍ത്തിക്കാം. 11 മണി മുതല്‍ 12 മണി വരെ വിതരണക്കാരില്‍ നിന്ന് സാധനങ്ങള്‍ സ്റ്റോക്ക് ചെയ്യാനും അനുമതി നല്‍കിയിട്ടുണ്ട്. ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ സര്‍ക്കാര്‍ നല്‍കുന്ന അഞ്ച് കിലോ സൗജന്യ അരി തൊട്ടടുത്തുള്ള റേഷന്‍ കടകള്‍ വഴി ലഭിക്കും.

ജൂലൈ ഒമ്പത് 0 മുതല്‍ 3 വരെ നമ്പറുകളില്‍ അവസാനിക്കുന്ന കാര്‍ഡുകാരും ജൂലൈ പത്തിന് 4 മുതല്‍ 6 വരെ അവസാനിക്കുന്ന കാര്‍ഡുകാരും ജൂലൈ 11ന് 7 മുതല്‍ 9 വരെ അവസാനിക്കുന്ന കാര്‍ഡുകാരും റേഷന്‍ വാങ്ങാനെത്തണം

Share this story