സ്വര്‍ണക്കടത്ത് കേസ്: സരിത്തിനെ ഈ മാസം 15 വരെ കസ്റ്റഡിയില്‍ വിട്ടു

സ്വര്‍ണക്കടത്ത് കേസ്: സരിത്തിനെ ഈ മാസം 15 വരെ കസ്റ്റഡിയില്‍ വിട്ടു

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തിനെ കൊച്ചിയിലെ പ്രത്യേക കോടതി കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 15 വരെയാണ് കസ്റ്റഡി കാലാവധി. അങ്കമാലി കൊവിഡ് പരിശോധനാ കേന്ദ്രത്തില്‍ നടന്ന പരിശോധനയില്‍ ഇയാളുടെ ഫലം നെഗറ്റീവായിരുന്നു. ഇതോടെയാണ് ഇന്ന് സരിത്തിനെ കോടതിയില്‍ ഹാജരാക്കിയത്.

സരിത്തിന്റെ കോള്‍ റെക്കോര്‍ഡ് സംഭാഷണങ്ങള്‍ കസ്റ്റംസ് ശേഷരിച്ചിട്ടുണ്ട്. ഇതില്‍ നിന്ന് സ്വര്‍ണക്കടത്തില്‍ പങ്കാളികളായവരെ കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്താനുണ്ട്. കേസുമായി ബന്ധപ്പെട്ട ചില നിര്‍ണായക വിവരങ്ങള്‍ സരിത്ത് നേരത്തെ നശിപ്പിച്ചിരുന്നു.

പിടിയിലാകുന്നതിന് മുമ്പ് തന്നെ തന്റെ ഫോണിലെ എല്ലാ രേഖകളും നശിപ്പിക്കുകയും ഫോണ്‍ ഫോര്‍മാറ്റ് ചെയ്യുകയും ചെയ്തു. ഇത് വീണ്ടെടുക്കാനുള്ള ശ്രമം കസ്റ്റംസ് ആരംഭിച്ചിട്ടുണ്ട്.

Share this story