സ്വപ്‌നയുടെ സ്‌പോണ്‍സര്‍ കെ സി വേണുഗോപാലെന്ന് ബിജെപി; തെളിയിക്കാന്‍ വെല്ലുവിളിച്ച് വേണുഗോപാല്‍

സ്വപ്‌നയുടെ സ്‌പോണ്‍സര്‍ കെ സി വേണുഗോപാലെന്ന് ബിജെപി; തെളിയിക്കാന്‍ വെല്ലുവിളിച്ച് വേണുഗോപാല്‍

സ്വര്‍ണക്കടത്ത് കേസില്‍ കോണ്‍ഗ്രസിനും ബന്ധമുണ്ടെന്ന് ആരോപിച്ച് ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്‍. സ്വപ്‌ന സുരേഷിന്റെ സാരിത്തുമ്പില്‍ കോണ്‍ഗ്രസ് നേതാക്കളുണ്ടെന്നാണ് ബി ഗോപാലകൃഷ്ണന്റെ വാക്കുകള്‍. സ്വപ്‌നയുടെ കേരളത്തിലെ ആദ്യ സ്‌പോണ്‍സര്‍ കെ സി വേണുഗോപാലാണെന്നും ബി ഗോപാലകൃഷ്ണന്‍ ആരോപിച്ചു

വേണുഗോപാല്‍ മന്ത്രിയായിരിക്കുമ്പോഴാണ് എയര്‍ ഇന്ത്യ സാറ്റ്‌സില്‍ സ്വപ്നക്ക് ജോലി ലഭിക്കുന്നത്. സ്വപ്നയെ ഒളിപ്പിച്ചിരിക്കുന്നത് വേണുഗോപാല്‍ ആണോയെന്ന് സംശയമുണ്ടെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു. കോണ്‍സുലേറ്റില്‍ സ്വപ്നയെ ശുപാര്‍ശ ചെയ്ത കോണ്‍ഗ്രസ് നേതാവ് ആരാണെന്നും ഗോപാലകൃഷ്ണന്‍ ചോദിച്ചു

എന്നാല്‍ ഗോപാലകൃഷ്ണന്റെ പരാമര്‍ശം തെറ്റിദ്ധാരണാജനകമാണെന്ന് വേണുഗോപാല്‍ പറഞ്ഞു. സ്വപ്‌നയുടെ നിയമനത്തില്‍ തനിക്ക് പങ്കുണ്ടെന്ന് തെളിയിക്കാന്‍ ഗോപാലകൃഷ്ണനെ വെല്ലുവിൡക്കുകയാണ്. കേസില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു

Share this story