സംസ്ഥാനത്ത് ആദ്യമായി 200ലധികം സമ്പര്‍ക്ക രോഗികള്‍; തിരുവനന്തപുരത്ത് മാത്രം 105 കേസുകള്‍

സംസ്ഥാനത്ത് ആദ്യമായി 200ലധികം സമ്പര്‍ക്ക രോഗികള്‍; തിരുവനന്തപുരത്ത് മാത്രം 105 കേസുകള്‍

സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍. ഏറ്റവുമുയര്‍ന്ന പ്രതിദിന വര്‍ധനവാണ് ഇന്നുണ്ടായത്. 416 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 204 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതാദ്യമായാണ് ഇത്രയുമധികമാളുകള്‍ക്ക് ഒരു ദിവസം സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിക്കുന്നത്.

സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരില്‍ 105 പേരും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ളതാണ്. ജില്ലയില്‍ ഇന്ന് ആകെ കൊവിഡ് സ്ഥിരീകരിച്ചത് 129 പേര്‍ക്കാണ്. ഇതില്‍ 105 പേര്‍ക്കും സമ്പര്‍ക്കം വഴിയാണെന്ന കണക്ക് വലിയ ആശങ്ക തന്നെയാണ് ഉണ്ടാക്കുന്നത്.

ജില്ലയില്‍ ആദ്യമായാണ് നൂറിലേറെ രോഗികള്‍ ഒറ്റദിവസം റിപ്പോര്‍ട്ട് ചെയ്യുന്നത്. മാര്‍ച്ച് 11നാണ് തിരുവനന്തപുരത്ത് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നത്തെ ഉള്‍പ്പെടെ ഇതുവരെ 481 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 266 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ്.

Share this story