സ്വര്‍ണക്കടത്ത് കേസില്‍ എന്‍ ഐ എ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു; സരിത്തും സ്വപ്‌നയും ഒന്നും രണ്ടും പ്രതികള്‍; മൂന്നാം പ്രതി ഫൈസല്‍ ഫരീദ്

Share with your friends

സ്വര്‍ണക്കടത്ത് കേസില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു. കലൂരിലെ എന്‍ ഐ എ കോടതിയിലാണ് എഫ് ഐ ആര്‍ സമര്‍പ്പിച്ചിരിക്കുന്നത്. സരിത് കുമാര്‍ ഒന്നാം പ്രതിയും സ്വപ്‌ന സുരേഷ് രണ്ടാം പ്രതിയുമാണ്. വിദേശത്തുള്ള ഫൈസല്‍ ഫരീദാണ് കേസിലെ മൂന്നാംപ്രതി. സ്വപ്‌നയുടെ ബിനാമി സന്ദീപ് നായര്‍ നാലാം പ്രതിയാണെന്നും എന്‍ ഐ എ സമര്‍പ്പിച്ച എഫ് ഐ ആറില്‍ വ്യക്തമാക്കുന്നു

ഫൈസല്‍ ഫരീദ് കസ്റ്റംസ് കേസില്‍ പ്രതിയായിരുന്നില്ല. ഇയാളുടെ പങ്ക് എന്താണെന്നും കസ്റ്റംസ് പറഞ്ഞിരുന്നില്ല. എന്നാല്‍ ഇയാള്‍ക്ക് വേണ്ടിയാണ് സ്വര്‍ണം കടത്തിയതെന്ന് സരിത് മൊഴി നല്‍കിയതായി എന്‍ ഐ എ പറയുന്നു. കോണ്‍സുലേറ്റ് വിലാസത്തില്‍ കാര്‍ഗോ അയച്ചതും ഇയാളാണെന്ന് സരിത് മൊഴി നല്‍കിയിട്ടുണ്ട്

യുഎപിഎ 16, 17, 18 വകുപ്പുകള്‍ ചുമത്തിയാണ് ഇവരെ പ്രതി ചേര്‍ത്തിരിക്കുന്നത്. ഭീകരപ്രവര്‍ത്തനത്തിനായി ആളുകളെ ചേര്‍ക്കുക, ഇതിനായി ഫണ്ട് ചെലവഴിക്കുക തുടങ്ങിയ ഗുരുതര കുറ്റങ്ങള്‍ക്ക് ചുമത്തുന്ന വകുപ്പാണിത്.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!