സ്വര്‍ണക്കടത്ത്: എന്‍ ഐ എ സംഘം ഉടനെത്തും, തീവ്രവാദ ബന്ധവും അന്വേഷിക്കും

സ്വര്‍ണക്കടത്ത്: എന്‍ ഐ എ സംഘം ഉടനെത്തും, തീവ്രവാദ ബന്ധവും അന്വേഷിക്കും

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ എന്‍ ഐ എ അന്വേഷണം ഉടന്‍ ആരംഭിക്കും. കേന്ദ്രസര്‍ക്കാര്‍ ഇന്നലെ രാത്രിയോടെയാണ് അന്വേഷണം എന്‍ ഐ എക്ക് കൈമാറാന്‍ തീരുമാനിച്ചത്. കള്ളക്കടത്തിന് പിന്നില്‍ വന്‍ റാക്കറ്റുകളുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനകള്‍ക്കൊടുവിലാണ് കേസ് എന്‍ ഐ എക്ക് വിട്ടത്. സ്വര്‍ണക്കള്ളക്കടത്തിലൂടെയുള്ള പണം തീവ്രവാദ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നുണ്ടോ, നയതന്ത്ര ബാഗുകളില്‍ സ്വര്‍ണമെങ്ങനെ എത്തി, ഉറവിടം തുടങ്ങിയ വിഷയങ്ങള്‍ എന്‍ ഐ എയുടെ അന്വേഷണ പരിധിയില്‍ വരും

ഫലപ്രദമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രസര്‍ക്കാരിന് കത്തയച്ചിരുന്നു. ഇതുകൂടി പരിഗണിച്ചാണ് കേസ് എന്‍ ഐ എക്ക് വിട്ടിരിക്കുന്നത്. ഇതോടെ കേസ് കള്ളക്കടത്തിന് കൂട്ടുനിന്നവരിലേക്കും നീളുമെന്ന് ഉറപ്പായി.

Share this story