ആറ് മാസത്തിനുള്ളില്‍ വന്നത് എട്ട് നയതന്ത്ര ബാഗുകള്‍; സരിത് ബാഗുകളുമായി പോകുന്നത് പേരൂര്‍ക്കട ഭാഗത്തേക്ക്

ആറ് മാസത്തിനുള്ളില്‍ വന്നത് എട്ട് നയതന്ത്ര ബാഗുകള്‍; സരിത് ബാഗുകളുമായി പോകുന്നത് പേരൂര്‍ക്കട ഭാഗത്തേക്ക്

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി ആറ് മാസത്തിനുള്ളില്‍ എത്തിയത് എട്ട് നയതന്ത്ര ബാഗുകളെന്ന് കസ്റ്റംസ്. സരിത്ത് തന്നെയാണ് ബാഗേജ് ഏറ്റുവാങ്ങാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നത്. നയതന്ത്ര ബാഗുകള്‍ വാങ്ങാന്‍ വരുന്നവര്‍ കോണ്‍സുലേറ്റ് വാഹനം ഉപയോഗിക്കണമെന്നാണ് ചട്ടം. എന്നാല്‍ സരിത് വന്നിരുന്നത് സ്വന്തം വാഹനത്തിലാണ്

ബാഗ് ഏറ്റുവാങ്ങിയ ശേഷം പേരൂര്‍ക്കട ഭാഗത്തേക്കാണ് സരിത്ത് എല്ലായ്‌പ്പോഴും പോകുന്നത്. ഈ ഭാഗത്ത് വെച്ച് സ്വര്‍ണം കൈമാറിയ ശേഷം ബാഗുമായി കോണ്‍സുലേറ്റിലേക്ക് പോകുകയാണ് പതിവെന്ന് കസ്റ്റംസ് സംശയിക്കുന്നു. ഈ വഴിയുള്ള കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനൊരുങ്ങുകയാണ് കസ്റ്റംസ്

സ്വര്‍ണം കടത്താന്‍ ഉപയോഗിച്ചുവെന്ന് സംശയിക്കുന്ന കാര്‍ ശംഖുമുഖത്തെ കാര്‍ഗോ കോംപ്ലക്‌സിലേക്ക് പോകുന്ന ദൃശ്യങ്ങള്‍ കസ്റ്റംസ് പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിമാനത്താവളം പരിസരത്തെ പോലീസ് ക്യാമറകളൊന്നും പ്രവര്‍ത്തിക്കുന്നില്ല. പേട്ടയിലെ ക്യാമറയിലെ ദൃശ്യങ്ങള്‍ നല്‍കാമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.

Share this story