സ്വര്‍ണക്കടത്ത് കേസില്‍ ഉന്നതര്‍ക്കും പങ്ക്; സ്വപ്‌ന നിര്‍ണായക കണ്ണിയെന്ന് എന്‍ ഐ എയുടെ സത്യവാങ്മൂലം

സ്വര്‍ണക്കടത്ത് കേസില്‍ ഉന്നതര്‍ക്കും പങ്ക്; സ്വപ്‌ന നിര്‍ണായക കണ്ണിയെന്ന് എന്‍ ഐ എയുടെ സത്യവാങ്മൂലം

സ്വര്‍ണക്കടത്ത് കേസില്‍ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പങ്ക് തള്ളിക്കളയാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. കൃത്യമായ വിവരങ്ങള്‍ ലഭിക്കണമെങ്കില്‍ സ്വപ്‌ന സുരേഷിനെ ചോദ്യം ചെയ്യണം. രാജ്യത്തേക്ക് സ്വര്‍ണ കള്ളക്കടത്ത് നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് സ്വപ്‌ന സുരേഷെന്ന് എന്‍ ഐഎക്ക് വേണ്ടി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍ പറയുന്നു

കള്ളക്കടത്തില്‍ കൂടുതല്‍ പ്രതികളുണ്ട്. ഇതില്‍ ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ട്. സ്വപ്‌ന സുരേഷിന്റെ ബിനാമിയെന്ന് സംശയിക്കുന്ന സന്ദീപ് നായരുടെ ഭാര്യ സൗമ്യയെ ചോദ്യം ചെയ്തിരുന്നു. സ്വപ്‌ന മുമ്പും സ്വര്‍ണക്കടത്ത് നടത്തിയിരിക്കാമെന്ന് സൗന്യ മൊഴി നല്‍കിയിട്ടുണ്ട്. സ്വപ്‌ന സുരേഷ് കാര്‍ഗോ വിട്ടുകിട്ടാന്‍ കോണ്‍ുലേറ്റ് രേഖകള്‍ ഉപയോഗിച്ചതായി അവരുടെ ജാമ്യാപേക്ഷയില്‍ തന്നെ വ്യക്തമാണ്

കള്ളക്കടത്ത് വന്ന കാര്‍ഗോ പരിശോധിക്കുന്നതിനിടെ എന്തുകൊണ്ടാണ് കാര്‍ഗോ വിട്ടുകിട്ടാന്‍ വൈകുന്നതെന്ന് ചോദിച്ച് സ്വപ്‌ന സുരേഷ് വിളിച്ചിരുന്നു. കള്ളക്കടത്ത് പിടികൂടി രണ്ട് മണിക്കൂറിനകം അവരുടെ ഫോണ്‍ സ്വിച്ച് ഓഫ് ആകുകയും ചെയ്തു. ഇത് ദുരൂഹമാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു

മറ്റ് ചില സംഘങ്ങള്‍ക്ക് വേണ്ടി സ്വപ്‌നയും സരിത്തും കള്ളക്കടത്ത് നടത്തിയെന്നതിന് കൃത്യമായ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. നിര്‍ണായാക കണ്ണിയാണ് സ്വപ്‌ന. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് നിര്‍ണായകമാണെന്നും എന്‍ ഐ എ പറയുന്നു.

Share this story