പൂന്തുറയില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമങ്ങള്‍ നടന്നു; ഇത്തരം രീതി വലിയ അപകടങ്ങളുണ്ടാക്കുമെന്ന് ആരോഗ്യമന്ത്രി

പൂന്തുറയില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമങ്ങള്‍ നടന്നു; ഇത്തരം രീതി വലിയ അപകടങ്ങളുണ്ടാക്കുമെന്ന് ആരോഗ്യമന്ത്രി

പൂന്തുറയില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ വലിയ ശ്രമങ്ങള്‍ നടക്കുന്നതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇങ്ങനെ പ്രതിഷേധമുണ്ടാകാന്‍ ആരാണ് പ്രേരിപ്പിച്ചതെന്ന് അറിയില്ല. ഇങ്ങനെ ചെയ്യുന്നത് വലിയ അപകടങ്ങളുണ്ടാക്കും.

ആന്റിജന്‍ ടെസ്റ്റ് നടത്തുന്നതിനെതിരെ ശരിയല്ലാത്ത പ്രചാരണമുണ്ടാക്കി. ആന്റിജന്‍ ടെസ്റ്റല്ല, പി സി ആര്‍ ടെസ്റ്റാണ് വേണ്ടതെന്ന പ്രചാരണം നടന്നത്. രണ്ടും ഒന്ന് തന്നെയാണ്. പക്ഷേ ആര്‍ ടി പിസിആര്‍ മെഷീന്‍ ഉപയോഗിച്ച് ടെസ്റ്റ് നടത്തുമ്പോള്‍ ആറ് മണിക്കൂര്‍ കൊണ്ട് ഫലം ലഭിക്കുന്നത് ആന്റിജന്‍ ടെസ്റ്റില്‍ അര മണിക്കൂറിനുള്ളില്‍ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു

ആറാം തീയതി ആന്റിജന്‍ ടെസ്റ്റ് നടത്തുകയും 243 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. അവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചികിത്സിക്കുകയും ചെയ്യുന്നുണ്ട്. കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ സംശയമുള്ള മുഴുവന്‍ പേരെയും ടെസ്റ്റ് ചെയ്യും. ഇതിനായി ആരോഗ്യ പ്രവര്‍ത്തകരെ വിന്യസിച്ചിട്ടുണ്ട്

സ്വന്തം ജീവന്‍ പോലും അപകടത്തിലാക്കി മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ തയ്യാറായി നില്‍ക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പിന്തുണ കൊടുക്കേണ്ടതിന് പകരം ആക്രമിക്കുന്നത് ശരിയല്ല. ഇതൊക്കെ കാണുമ്പോള്‍ ഭയമുണ്ടാകുന്നുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടാല്‍ ആരാണ് പൊതുജനങ്ങളെ സംരക്ഷിക്കാനുണ്ടാകുകയെന്ന് മന്ത്രി ചോദിച്ചു

Share this story