സ്വപ്‌ന സുരേഷിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും; ഹാജരാകുന്നത് മുതിര്‍ന്ന അഭിഭാഷകന്‍

സ്വപ്‌ന സുരേഷിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും; ഹാജരാകുന്നത് മുതിര്‍ന്ന അഭിഭാഷകന്‍

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യ ആസൂത്രകയെന്ന് സംശയിക്കുന്ന സ്വപ്‌ന സുരേഷിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തനിക്ക് സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്നും ക്രിമിനല്‍ പശ്ചാത്തലമില്ലെന്നുമാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ സ്വപ്‌ന സുരേഷ് പറയുന്നത്.

യുഎഇ നയതന്ത്ര ഉദ്യോഗസ്ഥന്റെ നിര്‍ദേശം അനുസരിച്ചാണ് പ്രവര്‍ത്തിച്ചത്. സ്വര്‍ണമടങ്ങിയ ബാഗേജ് ലഭിക്കാന്‍ വൈകുന്നത് എന്തെന്ന് അന്വേഷിക്കാന്‍ അറ്റാഷേ ആവശ്യപ്പെട്ടതനുസരിച്ച് കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിക്കുക മാത്രമാണ് ചെയ്തതെന്നും സ്വപ്‌ന സുരേഷ് പറയുന്നു

അഡ്വ. കെ രാംകുമാറാണ് ഹൈക്കോടതിയില്‍ കസ്റ്റംസിന്‌ വേണ്ടി ഹാജരാകുന്നത്. ബുധനാഴ്ച രാത്രിയോടെ ഓണ്‍ലൈനായാണ് ഇവര്‍ ഹര്‍ജി സമര്‍പ്പിച്ചത്. സ്വപ്‌ന ഇപ്പോഴും ഒളിവിലാണ്. ഇവര്‍ക്കായുള്ള തെരച്ചില്‍ കസ്റ്റംസ് തുടരുന്നുണ്ട്.

അതേസമയം കസ്റ്റംസ് കസ്റ്റഡിയില്‍ വാങ്ങിയ സരിത്തിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു. ഇയാളില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭിക്കാനുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. സ്വര്‍ണക്കടത്ത് കേസ് ഇന്നലെ കേന്ദ്രം എന്‍ ഐ എക്ക് കൈമാറിയിരുന്നു.

Share this story