സ്വപ്‌ന സുരേഷിന്റെ മുന്‍കൂര്‍ ജാമ്യം പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി; ജാമ്യം നല്‍കരുതെന്ന് എന്‍ ഐ എ

സ്വപ്‌ന സുരേഷിന്റെ മുന്‍കൂര്‍ ജാമ്യം പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി; ജാമ്യം നല്‍കരുതെന്ന് എന്‍ ഐ എ

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യ ആസൂത്രക സ്വപ്‌ന സുരേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. അതേസമയം സ്വപ്‌നക്കും സന്ദീപിനനും കള്ളക്കടത്തില്‍ പങ്കുണ്ടെന്നും ജാമ്യം നല്‍കരുതെന്നും എന്‍ ഐ എ കോടതിയില്‍ ആവശയ്‌പ്പെട്ടു

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം സംഭരിക്കാനാണ് കള്ളക്കടത്ത്. സ്വപ്നയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് കേന്ദ്രസര്‍ക്കാരും കോടതിയില്‍ അറിയിച്ചു. തുടര്‍ന്നാണ് ജാമ്യഹര്‍ജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്. അതേസമയം കോടതി അറസ്റ്റ് തടഞ്ഞിട്ടില്ല

ഓണ്‍ലൈനായാണ് കോടതി ഹര്‍ജി പരിഗണിച്ചത്. സ്വര്‍ണക്കടത്ത് കേസില്‍ യുഎഇ കോണ്‍സുലേറ്റിന്റെ നിര്‍ദേശപ്രകാരം ബാഗേജിനായി ഇടപെട്ടുവെന്നാണ് ജാമ്യഹര്‍ജിയില്‍ ഇവര്‍ പറയുന്നത്. നയതന്ത്ര ബന്ധം വന്നാല്‍ കസ്റ്റംസിന് ഇടപെടാന്‍ പരിമിതികളുണ്ട്. ഇതുമുന്നില്‍ കണ്ടാണ് ഇത്തരമൊരു വാദം ഇവര്‍ വെക്കുന്നത്.

ഒരാഴ്ചയായി സ്വപ്‌ന ഒളിവിലാണ്. ഇവര്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. തിരുവനന്തപുരത്ത് വ്യാപക തെരച്ചില്‍ നടത്തിയെങ്കിലും ഇവരെ കണ്ടെത്താന്‍ കസ്റ്റംസിന് സാധിച്ചിരുന്നില്ല

Share this story