കൊവിഡിന് നിങ്ങളുടെ രാഷ്ട്രീയം അറിയില്ല പ്രതിപക്ഷമേ; അല്‍പ്പം സാമൂഹിക പ്രതിബദ്ധതയാകാം

Share with your friends

കൊവിഡ് കാലത്ത് കൃത്യമായ പ്രതിരോധ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോള്‍ പ്രതിപക്ഷത്തിന്റേത് വെറും രാഷ്ട്രീയ കളി മാത്രമായി മാറുന്നു. സമൂഹത്തോട് പോലും യാതൊരു പ്രതിബദ്ധതയുമില്ലാത്ത സമരപരിപാടികള്‍ നടപ്പാക്കി തുടങ്ങിയതോടെ ഭീതിയിലാഴുന്നത് ഒരു നാട് കൂടിയാണ്. സാമൂഹിക അകലമോ, മാസ്‌കോ ഉള്‍പ്പെടെയുള്ള യാതൊരു കൊവിഡ് മാനദണ്ഡങ്ങളും പാലിക്കാതെ സംസ്ഥാന വ്യാപകമായി പ്രതിപക്ഷത്തിന്റെ യുവജന വിഭാഗം നടത്തിയ പ്രതിഷേധങ്ങള്‍ അക്ഷരാര്‍ഥത്തില്‍ മലയാളികളെ പോലും ലജ്ജിപ്പിക്കുന്നവയാണ്

രാഷ്ട്രീയവും സമരവും നിരോധിച്ചിട്ടുള്ള നാടൊന്നുമല്ല കേരളം. പക്ഷേ ഇത്രയും നിര്‍ണായക ഘട്ടത്തിലൂടെ സംസ്ഥാനം കടന്നുപോകുമ്പോള്‍ തന്നെ ഇതുപോലൊരു നെറികെട്ട സമരരീതി വേണ്ടിയിരുന്നില്ല. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ 300 കടന്ന സാഹചര്യത്തില്‍ തന്നെയാണ് പ്രതിപക്ഷത്തിന്റെ യുവജന സംഘടനകള്‍ ഈ രീതിയിലുള്ള സമരവുമായി തെരുവിലിറങ്ങി നമ്മുടെ പ്രതിരോധ സംവിധാനങ്ങളെ തന്നെ വെല്ലുവിളിക്കുന്നത്.

വീണു കിട്ടിയ അവസരമാണ് തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ്. അടുത്ത ഭരണം സ്വപ്‌നം കാണുന്ന യുഡിഎഫിന് അപ്പോള്‍ സാമൂഹിക പ്രതിബദ്ധതയൊന്നും ആവശ്യമില്ല. തങ്ങളുടെ യുവജന വിഭാഗത്തെ തെരുവിലേക്ക് ഇറക്കിവിട്ട് രാഷ്ട്രീയ ലാഭം കൊയ്യുക മാത്രമാണ് വേണ്ടത്. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായിട്ടാണ് യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചത്. യുവമോര്‍ച്ചയുടെ വക വേറെയുമുണ്ടായിരുന്നു പ്രതിഷേധം

വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധ മാര്‍ച്ച് സംഘര്‍ഷത്തിലാണ് കലാശിച്ചത്. കോഴിക്കോട് കലക്ടറേറ്റിലേക്ക് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചതോടെ പോലീസിന് ജലപീരങ്കി പ്രയോഗിക്കേണ്ടി വന്നു. എന്നിട്ടും തടിച്ചു കൂടിയ ഇവര്‍ക്ക് നേരെ ഗ്രനേഡും കണ്ണീര്‍വാതകവും പ്രയോഗിച്ചു. ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് ഉള്‍പ്പെടെ 15 പേര്‍ക്ക് പരുക്കേറ്റുവെന്നാണ് യൂത്ത് ലീഗ് അവകാശപ്പെടുന്നത്. പോലീസിന്റെ അനുമതി പോലുമില്ലാതെയായിരുന്നു മാര്‍ച്ച്.

കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ വീട്ടിലേക്കായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ മാര്‍ച്ച്. മന്ത്രി ഇ പി ജയരാജന്റെ വാഹനം സമരക്കാര്‍ തടഞ്ഞു. സമരം നടത്തി കൊവിഡ് വന്നു മരിക്കാന്‍ ആരും നില്‍ക്കേണ്ടെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. കണ്ണൂരിലും പോലീസ് ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു. കൊല്ലത്ത് നടന്ന പ്രതിഷേധവും സംഘര്‍ഷത്തിലാണ് കലാശിച്ചത്‌

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!