എയര്‍ടെല്‍ താങ്ക്സ് ആപ്പ് ഇനി മലയാളത്തിലും

എയര്‍ടെല്‍ താങ്ക്സ് ആപ്പ് ഇനി മലയാളത്തിലും

എയർടെൽ പ്രീപെയ്ഡ് മൊബൈൽ വരിക്കാർക്ക് ഇനി എയർടെൽ താങ്ക്സ് ആപ്പ് മലയാളം, ഹിന്ദി, തെലുങ്ക്, ബംഗാളി, മറാത്തി, കന്നഡ, തമിഴ്, ഗുജറാത്തി, പഞ്ചാബി തുടങ്ങിയ ഭാഷകളിലെല്ലാം ലഭിക്കും. നിലവിൽ ആൻഡ്രോയിഡിൽ ഫീച്ചർ ലഭ്യമാണ്. ഐഒഎസിൽ ഉടൻതന്നെ ലഭ്യമാക്കും.

എയർടെൽ താങ്ക്സ് ആപ്പ് ഉപയോഗിക്കുന്നതിനുളള ഭാഷാ പരിമിതി മറികടക്കുന്നതിനാണ് ഈ നീക്കമെന്ന് എയർടെൽ പറഞ്ഞു. ഉടനെ തന്നെ മറ്റു ഭാഷകളും ആപ്പിൽ ലഭ്യമാക്കും.

സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക്് റീചാർജ്, ബിൽ പേയ്മെന്റുകൾ, ബാലൻസ് പരിശോധന തുടങ്ങിയ സേവനങ്ങളെല്ലാം ആപ്പിൽ ലഭ്യമാണ്. സേവനങ്ങൾ സംബന്ധിച്ച പ്രശ്നങ്ങൾ കമ്പനിയെ അറിയിക്കാനും സൗകര്യമുണ്ട്. ഡിജിറ്റൽ പേയ്മെന്റുകൾ, സാമ്പത്തിക സേവനങ്ങൾ തുടങ്ങിയവയും ആപ്പിൽ ലഭ്യമാണ്.

എയർടെൽ താങ്ക്സ് ആപ്പിലെ സാധാരണക്കാരായ ഉപയോക്താക്കൾക്ക് പ്രാദേശിക ഭാഷാ പിന്തുണ ലഭിക്കുന്നതോടെ എയർടെൽ താങ്ക്സ് ആപ്പ് അവർക്ക് കൂടുതൽ പ്രസക്തവും പ്രാപ്യവും ആകുമെന്നും ഇത് എയർടെലിന്റെ കൂടുതൽ സേവനങ്ങൾ ഉപയോഗിക്കാൻ വഴിയൊരുക്കുമെന്നും എയർടെൽ ചീഫ് പ്രൊഡക്റ്റ് ഓഫീസർ ആദർശ് നായർ പറഞ്ഞു.

Share this story