സ്വര്‍ണ്ണക്കടത്ത് കേസ്; കാര്‍ഗോ കോംപ്ലക്‌സിലെ സിസിടിവി ദൃശ്യങ്ങള്‍ കസ്റ്റംസിന് കൈമാറി

സ്വര്‍ണ്ണക്കടത്ത് കേസ്; കാര്‍ഗോ കോംപ്ലക്‌സിലെ സിസിടിവി ദൃശ്യങ്ങള്‍ കസ്റ്റംസിന് കൈമാറി

തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗേജില്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച കേസില്‍ കാര്‍ഗോ കോംപ്ലക്‌സിലെ സിസിടിവി ദൃശ്യങ്ങള്‍ കൈമാറി. കോംപ്ലക്‌സില്‍ സ്ഥാപിച്ചിരിക്കുന്ന 23 സിസിടിവി ദൃശ്യങ്ങളാണ് കസ്റ്റംസിന് കൈമാറിയത്. കേസുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക വിവരങ്ങള്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

വ്യവസായ വകുപ്പിന് കീഴിലെ കെഎസ്‌ഐഇക്കാണ് കാര്‍ഗോ കോംപ്ലക്‌സിന്റെ നടത്തിപ്പ് ചുമതല. സ്വര്‍ണ്ണം കടത്താന്‍ ഉപയോഗിച്ച ബാഗിന് മുകളില്‍ ഡിപ്ലോമാറ്റിക് ബാഗേജ് എന്നാണ് എഴുതിയിരിക്കുന്നത് എന്ന് വ്യവസായ വകുപ്പ് മന്ത്രിയുടെ ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു.

Read Also സ്വപ്‌ന സുരേഷ് കസ്റ്റഡിയില്‍; പിടിയിലായത് കുടുംബത്തോടൊപ്പം ബംഗളൂരുവില്‍ വെച്ച്  https://metrojournalonline.com/kerala/2020/07/11/swapna-suresh-under-custody.html

നിലവില്‍ കേസിന്റെ അന്വേഷണ ചുമതല എന്‍ഐഎയ്ക്കാണ്. അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റംസ് ഓഫീസില്‍ എത്തിയ എന്‍ഐഎ ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ശേഖരിച്ച ശേഷം മടങ്ങി. കേസിലെ ഒന്നാം പ്രതി സരിത്തിന്റെ മൊഴിയും അന്വേഷണ സംഘം പരിശോധിച്ചിട്ടുണ്ട്.

Share this story