മുഖ്യമന്ത്രി രാജിവെക്കണം; സംസ്ഥാനത്ത് ഇന്നും പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധ സമരം: സംഘർഷം

മുഖ്യമന്ത്രി രാജിവെക്കണം; സംസ്ഥാനത്ത് ഇന്നും പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധ സമരം: സംഘർഷം

സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ പ്രതിപക്ഷ സംഘടകൾ ഇന്നും പ്രതിഷേധ പ്രകടനങ്ങൾ നടത്തി. കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് തിരുവനന്തപുരത്ത് അടക്കം സംസ്ഥാനത്തെ വിവിധ ജില്ലകളിൽ സമരം നടന്നു.

കൊല്ലം, കോഴിക്കോട്, പത്തനംതിട്ട തുടങ്ങിയ ജില്ലയിലാണ് പ്രതിഷേധങ്ങൾ നടന്നത്. കൊല്ലത്ത് കളക്ട്രേറ്റിലേക്ക് നടന്ന കെഎസ്‍യു മാർച്ചിൽ സംഘർഷമുണ്ടായി. പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

എറണാകുളം കമ്മീഷണർ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിലും നേരിയ സംഘർഷമുണ്ടായി. പത്തനംതിട്ടയിൽ യുവമോർച്ച നടത്തിയ പ്രതിഷേധത്തിലും സംഘർഷമുണ്ടായി. ആറ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി

ഇന്നലെ നടന്ന കോഴിക്കോട്ട് പ്രതിഷേധത്തിനിടെ യുവമോർച്ച പ്രവർത്തകരെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കോഴിക്കോട്ട് സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിലേക്ക് ബിജെപി മാർച്ച് നടത്തി.

Share this story