പരിശോധനാ രീതികളില്‍ മാറ്റം വരുന്നു; ഇനി ആന്റിജന്‍ ടെസ്റ്റുകള്‍

പരിശോധനാ രീതികളില്‍ മാറ്റം വരുന്നു; ഇനി ആന്റിജന്‍ ടെസ്റ്റുകള്‍

സംസ്ഥാനത്തെ കൊവിഡ് പരിശോധനാ രീതികളില്‍ മാറ്റം വരുന്നു. പി സി ആര്‍ ടെസ്റ്റിനേക്കാള്‍ കൂടുതല്‍ ആന്റിജന്‍ ടെസ്റ്റിനെ ആശ്രയിക്കാനാണ് തീരുമാനം. ചെലവ് ഇതിന് കുറവാണെന്നതാണ് പ്രധാന കാരണം. പരിശോധനക്കായി ഒരു ലക്ഷം ആന്റിജന്‍ കിറ്റുകളാണ് സംസ്ഥാനം ആദ്യ ഘട്ടത്തില്‍ വാങ്ങിയത്.

പിസിആര്‍ പരിശോധനക്ക് കിറ്റ് ഒന്നിന് 3000 രൂപയാണ് ചെലവ് വരുന്നത്. അതേസമയം ആന്റിജന്‍ കിറ്റ് 504 രൂപക്ക് ലഭിക്കും. കൂടാതെ 40 മിനിറ്റിനുള്ളില്‍ പരിശോധനാ ഫലവും ലഭിക്കും. കൂടുതല്‍ പേരെ ഒരേ സമയം പരിശോധിക്കാനാകുമെന്നതും നേട്ടമാണ്. ലാബുകളുടെ സഹായവും തേടേണ്ടതില്ല

കൂട്ടപ്പരിശോധന വേണ്ടി വരുന്ന മേഖലകളില്‍ ആന്റിജന്‍ ടെസ്റ്റുകളാണ് കൂടുതല്‍ പ്രായോഗികം. അതിതീവ്ര മേഖലകളിലും വിമാനത്താവളങ്ങളിലും ആന്റിജന്‍ കിറ്റ് ഉപയോഗിച്ച് തുടങ്ങിയതോടെ പരിശോധന വലിയ തോതില്‍ എളുപ്പമായി. സ്രവം ഉപയോഗിച്ച് തന്നെയാണ് പരിശോധന.

ജലദോഷമോ മറ്റ് അസുഖങ്ങളോ ഉള്ളവരില്‍ പോസിറ്റീവ് ഫലം കാണിക്കിലല്. ഒരു വ്യക്തിയുടെ ശരീരത്തില്‍ കൊവിഡ് വൈറസ് ഉണ്ടെങ്കില്‍ മാത്രമേ പോസിറ്റീവെന്ന് കാണിക്കു. രോഗമില്ലാത്ത ആര്‍ക്കും പോസിറ്റീവ് ഫലം കിട്ടില്ല. രോഗം മറ്റൊരാള്‍ക്ക് നല്‍കാന്‍ കഴിയുന്ന സ്ഥിതിയിലാണോയെന്ന് ഈ പരിശോധനയിലൂടെ അറിയികാനാകും

Share this story