സ്വര്‍ണക്കടത്ത്: കേരളാ പോലീസും കേസെടുക്കണമെന്ന് ചെന്നിത്തല; ഡിജിപിക്ക് കത്ത് നല്‍കി

സ്വര്‍ണക്കടത്ത്: കേരളാ പോലീസും കേസെടുക്കണമെന്ന് ചെന്നിത്തല; ഡിജിപിക്ക് കത്ത് നല്‍കി

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ കേരളാ പോലീസും കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം വ്യക്തമാക്കി ഡിജിപിക്ക് പ്രതിപക്ഷ നേതാവ് കത്ത് നല്‍കി. സ്വര്‍ണക്കള്ളക്കടത്തും അതുമായി ബന്ധപ്പെട്ട ഭീകരവാദവും അടങ്ങുന്ന രാജ്യദ്രോഹ കുറ്റമാണ് എന്‍ ഐ എ അന്വേഷിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിനെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണം.

സര്‍ക്കാര്‍ എംബ്ലം പതിപ്പിച്ച വ്യാജ വിസിറ്റിംഗ് കാര്‍ഡ്, വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി ജോലി നേടിയത്, ഔദ്യോഗിക വാഹനങ്ങള്‍ ഉപയോഗിച്ചുള്ള കള്ളക്കടത്ത്, മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കുള്ള പങ്കൊന്നും എന്‍ ഐ എ അന്വേഷണ പരിധിയില്‍ വരില്ല. ഇതെല്ലാം ഉള്‍പ്പെടുത്തി കേരളാ പോലീസ് അടിയന്തരമായി എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് മുഖ്യമന്ത്രിയുടെ ഓഫീസിനെ കൂടി അന്വേഷണ പരിധിയില്‍പ്പെടുത്തി അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു

Share this story