സ്വപ്നയുമായി ഐപിഎസുകാർക്ക് ബന്ധമുണ്ടെന്ന ആരോപണം; വകുപ്പുതല അന്വേഷണം നടത്തണമെന്ന് ഐജി എസ് ശ്രീജിത്ത്

സ്വപ്നയുമായി ഐപിഎസുകാർക്ക് ബന്ധമുണ്ടെന്ന ആരോപണം; വകുപ്പുതല അന്വേഷണം നടത്തണമെന്ന് ഐജി എസ് ശ്രീജിത്ത്

സംസ്ഥാനത്തെ ചില ഐപിഎസ് ഉദ്യോഗസ്ഥർക്ക്​ സ്വപ്ന സുരേഷുമായി ബന്ധമുണ്ടെന്ന പ്രചാരണത്തിൽ വകുപ്പുതല അന്വേഷണം വേണമെന്ന്​ ക്രൈം ബ്രാഞ്ച് ഐജി എസ് ശ്രീജിത്ത്. ഇക്കാര്യം ആവശ്യപ്പെട്ട് ശ്രീജിത്ത് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് കത്തുനൽകി. ആരോപണം മുതിർന്ന ഉദ്യോഗസ്ഥരെ ഇരുട്ടിൽ നിർത്തുകയാണെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ ഡിജിപിയ്ക്ക് കത്തുനൽകിയത്​.

ശ്രീജിത്തി​ന്റെ ആവശ്യം ചീഫ് സെക്രട്ടറിയുമായി ചർച്ച ചെയ്ത്​ തുടർനടപടി സ്വീകരിക്കുമെന്ന് ഡിജിപി അറിയിച്ചു.
സ്വർണക്കടത്തുകേസ്​ പ്രതി സ്വപ്ന ഉൾപ്പെട്ട മറ്റൊരു കേസ്​ അന്വേഷിക്കുന്നത്​ ക്രൈം ബ്രാഞ്ചാണ്. ക്രൈം ബ്രാഞ്ച് ഐജി എന്ന നിലയിൽ ശ്രീജിത്തിനാണ് കേസിന്റെ ചുമതല.

സംസ്ഥാനത്തെ ചില ഉയർന്ന റാങ്കിലുള്ള ഐപിഎസ് ഉദ്യോഗസ്ഥർക്ക് സ്വർണ്ണക്കടത്തുമായി പങ്കുണ്ടെന്നും ഈ ഉദ്യോഗസ്ഥർ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകുന്ന രഹസ്യ നിർദ്ദേശങ്ങൾ പോലും മാഫിയ സംഘങ്ങൾക്ക് ചോർത്തി നൽകുന്നുണ്ടെന്നും ആരോപണം ഉയർന്ന സാഹചര്യത്തിലാണ് ശ്രീജിത്ത് ഡിജിപിക്ക് കത്ത് നൽകിയിരിക്കുന്നത്.

Share this story