പൂന്തുറയിലെന്തിന് സര്‍ക്കാര്‍ തോക്കുമായി കമാന്‍ഡോകളെ ഇറക്കി ? ഇവിടെ തുടക്കം മുതലേ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ബുദ്ധിമുട്ട് നേരിടേണ്ടിവന്നുവെന്ന് വെളിപ്പെടുത്തലുമായി ഉദ്യോഗസ്ഥന്‍

Share with your friends

തലസ്ഥാനത്തെ ആശങ്കയിലാഴ്ത്തി പൂന്തുറയില്‍ കൊവിഡ് സൂപ്പര്‍ സ്പ്രഡ് ഉണ്ടെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തിയിരുന്നു. എന്നാലിത് വ്യാജ പ്രചരണമാണെന്ന വാദവുമായി പൂന്തുറയില്‍ ജനക്കൂട്ടം ഇന്നലെ കൂട്ടംകൂടി പ്രതിഷേധിച്ചിരുന്നു.

സൂപ്പര്‍ സ്പ്രഡ് ഉണ്ടെന്ന അടിസ്ഥാനത്തില്‍ ശക്തമായ നിയന്ത്രണമാണ് ഇവിടെ ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയത്. തോക്കുകളേന്തി കമാന്‍ഡോകളുടെ സംഘം ഇവിടെ റൂട്ട് മാര്‍ച്ച് സംഘടിപ്പിക്കുകയും ചെയ്തു. തോക്കുകളേന്തിയുള്ള റൂട്ട് മാര്‍ച്ചിനെതിരെ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ ഇതിനുള്ള മറുപടി ഫേസ്ബുക്ക് പോസ്റ്റിലൂടെ നല്‍കുകയാണ് കേരള സോഷ്യല്‍ സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് അഷീല്‍

പൂന്തുറയില്‍ തുടക്കം മുതലേ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രവര്‍ത്തിക്കാന്‍ വളരെ അധികം ബുദ്ധിമുട്ട് നേരിടേണ്ടിവന്നിരുന്നെന്ന് അദ്ദേഹം പറയുന്നു. രോഗം കത്തിപ്പടരുന്ന ആദ്യ ദിവസങ്ങളിലും വല്ല്യ ബുദ്ധിമുട്ട് ആരോഗ്യപ്രവര്‍ത്തകര്‍ നേരിട്ടു. സ്വന്തം ജീവനില്‍ റിസ്‌കെടുത്ത് പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പൊലീസ് ഇടപെടല്‍ വന്നതോടെ വലിയ മാറ്റമാണ് ഉണ്ടായതെന്നും അദ്ദേഹം കുറിക്കുന്നു. പൂന്തുറ എന്ന സ്ഥലം കേരളത്തിലെ ആദ്യത്തെ ക്രിട്ടിക്കല്‍ ക്‌ളസ്റ്ററായതിനാലാണ് ഇത്ര നിയന്ത്രണങ്ങള്‍ വേണ്ടിവന്നത്. ഇതിന്റെ ഗൗരവം നാട്ടുകാരെ മനസിലാക്കാന്‍ കമാന്‍ഡോകളുടെ റൂട്ട് മാര്‍ച്ച് ഫലപ്രദമായെന്നും അദ്ദേഹം കുറിക്കുന്നു.

.ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പൂന്തുറയില്‍ കമാന്‍ഡോ റൂട്ട് മാര്‍ച്ചിനെ കുറിച്ച് ഞാന്‍ ഇട്ട പോസ്റ്റില്‍ ചിലര്‍ ‘വംശീയത’ കണ്ടുപിടിച്ചു വിറളി പൂണ്ടു campaign നടത്തുന്നത് കണ്ടു…

എന്നെ അറിയുന്നവര്‍ക്ക് അറിയാം എന്റെ നിലപാടുകളെ… ഞാന്‍ ഉദ്ദേശിച്ചതും…

പൂന്തുറയില്‍ (അതു പോലെ സംസ്ഥാനത്തെ പല മേഖലകളിലും) തുടക്കം മുതലേ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രവര്‍ത്തിക്കാന്‍ വളരെ അധികം ബുദ്ധിമുട്ട് നേരിടേണ്ടി വന്നു… രോഗം കത്തിപ്പടരുന്ന ആദ്യ ദിവസങ്ങളിലും വല്ല്യ ബുദ്ധിമുട്ട് ആരോഗ്യപ്രവര്‍ത്തകര്‍ നേരിട്ടു… സ്വന്തം risk എടുത്തു ജോലി ചെയ്യുന്ന അവരും മനുഷ്യരാണ് എന്നോര്‍ക്കണം.

പൂന്തുറ അങ്ങനെ കേരളത്തിലെ ആദ്യ critical cluster ആയി മാറി. (അതുകൊണ്ട് മാത്രമാണ് പൂന്തുറ എന്ന സ്ഥലത്തെ mention ചെയ്തത്.. അത് എവിടെ ആയിരുന്നെങ്കിലും ഇതുപോലെ തന്നെ പറയും )

എന്നാല്‍ പോലീസ് ശക്തമായി ഇടപെട്ടു തുടങ്ങിയതോടെ വലിയ മാറ്റം ഉണ്ടാവുന്നുണ്ട്… ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വലിയ സഹായവും…ഇന്നലെ police commandos നടത്തിയ റൂട്ട് മാര്‍ച്ചും നാട്ടിലെ ഗുരുതരമായ അവസ്ഥ ആളുകളെ ബോധ്യപ്പെടുത്താന്‍ നന്നായി സഹായിച്ചു.
(പിന്നെ കമാന്‍ഡോ ഫോഴ്സിന്റെ കയ്യില്‍ എന്തിനാണ് തോക്ക് എന്നൊക്കെ ചോദിക്കുന്നവരോട് എന്ത് പറയാന്‍? Thats why they are Commandos.. എന്നെ പറയാനുള്ളൂ)

ഫീല്‍ഡില്‍ ജോലി ചെയുന്ന ആരോഗ്യ പ്രവര്‍ത്തകരില്‍ നിന്നുള്ള കൃത്യമായ feedback ന്റെ അടിസ്ഥാനത്തില്‍ ഞാന്‍ പറഞ്ഞ കാര്യത്തില്‍ ‘വംശീയത’ ആരോപിച്ചു മാര്‍ക്കിടുന്നവര്‍ക്ക് ആര്‍ക്കും എന്നെ ദൂരത്തു നിന്നുപോലും അറിയില്ല..

എല്ലാവരുടെയും ജീവന്‍ ഒരു പോലെ വിലപ്പെട്ടതാണ് എന്നും അത് സംരക്ഷിക്കാനാണ് നമ്മള്‍ ശ്രമിക്കുന്നതെന്നും മനസിലാക്കിയാല്‍ തീരുന്നതേ ഉള്ളൂ… അവ
ര്‍ അത് ആഗ്രഹിക്കുന്നു എങ്കിൽ

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!