ഹൈക്കോടതി ഉത്തരവില്‍ സന്തോഷം; മഠത്തില്‍ തുടരുമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര

ഹൈക്കോടതി ഉത്തരവില്‍ സന്തോഷം; മഠത്തില്‍ തുടരുമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര

പോലീസ് സംരക്ഷണം നല്‍കാനുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ സന്തോഷമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര. പോലീസ് സംരക്ഷണത്തില്‍ മഠത്തില്‍ തുടരും. ഭക്ഷണത്തിന് പുറമെ മഠത്തിലെ മറ്റ് കന്യാസ്ത്രീകള്‍ക്കുള്ള ആനുകൂല്യങ്ങളും ഉറപ്പാക്കണമെന്ന് ആവശ്യപ്പെടും.

ഒരു തെറ്റും ചെയ്യാത്ത തന്നെ പുറത്താക്കാന്‍ കാണിച്ച ആവേശം സഭാ നേതൃത്വം ബിഷപ് ഫ്രാങ്കോയുടെ കാര്യത്തില്‍ സ്വീകരിക്കുന്നില്ലെന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു. സിസ്റ്ററുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. ജസ്റ്റിസ് വി രാജാ വിജയരാഘവന്‍ അധ്യക്ഷനായ ബഞ്ചാണ് ഉത്തരവിറക്കിയത്.

കേസ് പത്ത് ദിവസത്തിനകം കോടതി വീണ്ടും പരിഗണിക്കും. സിസ്റ്റര്‍ ലൂസി മഠത്തില്‍ നിന്ന് പോകണമെന്ന് ആവശ്യപ്പെട്ട് എഫ് സി സി മാനന്തവാടി മുന്‍സിഫ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് സിസ്റ്റര്‍ ഹൈക്കോടതിയെ സമീപിച്ചത്.

Share this story