സെക്രട്ടറിയേറ്റിന് സമീപമുള്ള ശിവശങ്കറിൻ്റെ ഫ്ലാറ്റിൻ്റെ ചില്ലുകൾ തകർത്തും കരിഓയിൽ ഒഴിച്ചും യുവമോർച്ചയുടെ പ്രതിഷേധം

സെക്രട്ടറിയേറ്റിന് സമീപമുള്ള ശിവശങ്കറിൻ്റെ ഫ്ലാറ്റിൻ്റെ ചില്ലുകൾ തകർത്തും കരിഓയിൽ ഒഴിച്ചും യുവമോർച്ചയുടെ പ്രതിഷേധം

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ​ശി​വ​ശ​ങ്ക​റി​ന്‍റെ ഫ്ലാ​റ്റി​ൽ യു​വ​മോ​ര്‍​ച്ച​യു​ടെ പ്ര​തി​ഷേ​ധം.ശി​വ​ശ​ങ്ക​റി​ന്‍റെ  സെ​ക്ര​ട്ടേ​റി​യ​റ്റി​നു സ​മീ​പ​ത്തെ ഫ്ലാ​റ്റിലേ​ക്കാ​ണ് യു​വ​മോ​ര്‍​ച്ച പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ​ത്.

പ്രതിഷേധത്തിൻ്റെ ഭാഗമായി  പ്ര​വ​ര്‍​ത്ത​ക​ര്‍ ഫ്ലാ​റ്റിന്‍റെ ചി​ല്ലു​ക​ള്‍ അ​ടി​ച്ചു ത​ക​ര്‍​ക്കു​ക​യും ക​രി ഓ​യി​ല്‍ ഒ​ഴി​ക്കു​ക​യും ചെ​യ്തു. പ്രതിഷേധം അറിഞ്ഞ് എത്തിയ പൊലീസ് സംഘം പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി സ​രി​ത്തു​മാ​യി ശി​വ​ശ​ങ്ക​ര്‍ ഈ ​ഫ്ലാ​റ്റിൽ വ​ച്ച് ച​ര്‍​ച്ച ന‌​ട​ത്തി​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം.ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വെ​ള്ളി​യാ​ഴ്ച ക​സ്റ്റം​സ് ഇ​വി​ടെ പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യി​രു​ന്നു.ഫ്ലാറ്റിൻ്റെ സന്ദർശക രജിസ്റ്ററും കസ്റ്റംസ് പിടിച്ചെടുത്തു.   എല്ലാ ദിവസവും രാത്രി ഒരുമണിക്കാണ് ശിവശങ്കർ ഫ്ലാറ്റിലെത്തിയിരുന്നതെന്നും അവസാനമായി ആറാം തീയ്യതിയാണ് എത്തയതെന്നും സെക്യൂരിറ്റി ജീവനക്കാരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

Share this story